ഇറാന്‍ – അമേരിക്ക സംഘര്‍ഷം കനക്കുന്നു: ഖെഷം ദ്വീപില്‍ പ്രത്യാക്രമണം നടത്തിയതായി യുഎസ്

ഇറാന്‍ – അമേരിക്ക സംഘര്‍ഷം കനക്കുന്നു: ഖെഷം ദ്വീപില്‍ പ്രത്യാക്രമണം നടത്തിയതായി യുഎസ്

വാഷിംഗ്ടണ്‍: ഇറാന്‍ ചൊവ്വാഴ്ച്ച നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക തിരിച്ചടി നല്കിയതായി അമേരിക്ക. അമേരിക്കന്‍ സൈന്യം ഖെഷം ദ്വീപില്‍ പ്രതിരോധ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാന്‍ മിസൈന്‍ ആക്രമണം തടഞ്ഞതോടൊപ്പം ഇറാനു തിരിച്ചടി ന്‌ലകിയതായും യുഎസ് സൈന്യം വ്യക്തമാക്കി.

”ഇറാന്‍ മേഖലയില്‍ ഉള്ള അയല്‍രാജ്യങ്ങള്‍ക്കു നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. എന്നാല്‍ അവയൊന്നും ലക്ഷ്യസ്ഥാനങ്ങളില്‍ പതിച്ചില്ല,” എന്ന് സെന്റ്‌കോം പ്രസ്താവനയില്‍ പറഞ്ഞു.

സെന്റ് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം കുവൈത്തിലേക്ക് വിക്ഷേപിച്ച രണ്ട് മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല. ബഹ്‌റൈനിലേക്ക് വിക്ഷേപിച്ച മൂന്ന് മിസൈലുകള്‍ അമേരിക്കയുടെയും ബഹ്‌റൈന്റെയും വ്യോമ പ്രതിരോധ സേന സംയുക്തമായി തകര്‍ത്തു.

ഇറാന്‍ വിക്ഷേപിച്ച നിരവധി ആക്രമണ ഡ്രോണുകളും അമേരിക്കന്‍ സേന വെടിവെച്ചിട്ടു വീഴ്ത്തിയതായി സെന്റ്‌കോം അവകാശപ്പെട്ടു. .ഇറാനിയന്‍ മിസൈലുകള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന സാധാരണവാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ളതാണെന്നു അമേരിക്ക വ്യക്തമാക്കി. ഖെഷം ദ്വീപില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് ഇറാന്റെ ഒരു സൈനിക ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന്‍ ആയിരുന്നുവെന്നും സെന്റ്‌കോം വ്യക്തമാക്കി.

Iran-US tensions intensify: US says it carried out counterattack on Qeshm Island

Share Email
LATEST excelnclexrn
More Articles
Top