swayamvara
pulimoottil

മുംബെയില്‍ ഓടുന്ന ട്രയിനില്‍ നിന്ന് വീണ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം; നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

മുംബെയില്‍ ഓടുന്ന ട്രയിനില്‍ നിന്ന് വീണ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം; നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

മുംബൈ: ഓടുന്ന ട്രെയനില്‍ നിന്ന് തെറിച്ചു വീണ് അഞ്ചു യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ട്രെയിനില്‍ അമിത തിരക്കിനെതുടര്‍ന്ന് വാതില്‍പ്പാളിയ്ക്ക് സമീപം നിന്നരവാണ് പുറത്തേയ്ക്ക് തെറിച്ചു വീണത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

മുംബൈ ഛത്രപതി ശിവജി ടെര്‍മിനലികേലക്ക് വരുകയായിരുന്ന പുഷ്പക് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ പുറത്തേയ്ക്ക് വീണത്.  മുംബൈയിലെ ദിവാ-കോപ്പര്‍  സ്റ്റേഷനുകള്‍ക്കിയില്‍വെച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ 12 പേരുടെ നില അതീവ ഗുരുതരമാണ്. ദിവാ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതിനു പിന്നാലെയാണ് അപകടം സംഭവച്ചത്. അമിത തിരക്കുമൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമീക വിലയിരുത്തല്‍.


പരിക്കേറ്റവരെ  താനെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. മുംബൈയിലെ ലോക്കല്‍ ട്രയിനുകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ഈ അപകടം വെളിവാക്കുന്നത്. തിരക്കേറിയ ട്രെയിന്റെ  വാതിലുകള്‍  അയ്ക്കാതെ പോകുന്ന തീവണ്ടികള്‍ മുംബെയില്‍ സ്ഥിരം കാഴ്ച്ചയാണ്. അപകടത്തെക്കുറിച്ചും സുരക്ഷാ വീഴ്ച്ചയെക്കുറിച്ചും മുംബൈ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share Email
LATEST excelnclexrn
More Articles
Top