അഹമ്മദാബാദ്: ടേക്ക് ഓഫിനിടെ തകര്‍ന്നു വീണ എയര്‍ ഇന്ത്യ ബോയിംഗ് 787 വിമാനത്തിലെ 133 യാത്രക്കാര്‍ മരണപ്പെട്ടതായി പ്രാഥമീക വിവരങ്ങള്‍. പരിക്കേറ്റവരെക്കുറിച്ചുള്ള സൂചനകളും പുറത്തു വരുന്നു. യാത്രക്കാരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണഅട്. എട്ടുകുട്ടികളുും വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു.ഗുജറാത്ത് ് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നതായി യാത്രക്കാരുടെ ലിസ്റ്റില്‍ നിന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
കൂടുതല്‍ വി ഐ പി യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വരുന്നു. അപകടം സ്ഥിരീകരിച്ച എയര്‍ ഇന്ത്യ, വിവരങ്ങള്‍ ശേഖരിച്ച് ഉടന്‍ അറിയിക്കുമെന്നും വ്യക്തമാക്കി.ഗുജറാത്തിലെ അഹമ്മദാബാദില്‍ ടേക്ക് ഓഫിന് പിന്നാലെയാണ് 242 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്നു. വിുമാനം തകര്‍ന്ന് വീണതിന് പിന്നാലെ തീയാളിപ്പടര്‍ന്നു. ജനവാസമേഖലയായ മേഖാനി നഗറിലാണ് വിമാനം തകര്‍ന്ന് വീണത്.
വിമാനത്തിലുണ്ടായിരുന്നവരില്‍ 220 പേര്‍ യാത്രക്കാരും, 12 പേര്‍ ക്രൂ അംഗങ്ങളുമാണ്.
കണ്‍ട്രോൾ റൂം തുറന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം
വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ കണ്‍ട്രോൾ റൂം തുറന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം. വിവരങ്ങൾ അറിയാനായി 011-24610843 | 9650391859 എന്നീ നമ്പറുകളിലേക്ക് ബന്ധപ്പെടാം.