അതിശക്തമായ കൊടുങ്കാറ്റ് ഭീഷണി: യുഎസിന്റെ കിഴക്കന്‍ തീരത്ത് എട്ടുകോടിയോളം ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

അതിശക്തമായ കൊടുങ്കാറ്റ് ഭീഷണി: യുഎസിന്റെ കിഴക്കന്‍ തീരത്ത് എട്ടുകോടിയോളം ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
Share Email

വാഷിംഗടണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ അതിശക്തമായ കൊടുങ്കാറ്റ് സാധ്യത മുന്‍നിര്‍ത്തി അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. എട്ടു കോടിയോളം ജനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്്കിയിട്ടുള്ളത്. വടക്കന്‍ ജോര്‍ജിയ മുതല്‍ മൈനി വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിലാണ് മുന്നറിയിപ്പ് നല്കിയിട്ടുള്ളത്. അതിശക്തമായ കാറ്റ്, ആലിപ്പഴത്തോടുകൂടിയ മഴ, ഇടിമിന്നല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്.

ന്യൂയോര്‍ക്ക് സിറ്റി. അല്‍ബാനി. പിറ്റ്‌സ്ബര്‍ഗ്, ഫിലാഡല്‍ഫിയ, വാഷിംഗടണ്‍, തുടങ്ങിയ പ്രധാന നഗരങ്ങളെ കൊടുങ്കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ട്. ഓഹിയോ ,ടെന്നിസി എന്നിവിടങ്ങളില്‍ നിന്നാവും ശക്തമായ കാറ്റിനു തുടക്കം. മധ്യ അമേരിക്കയില്‍ ശനിയാഴ്ച്ച ശക്തമായ കാറ്റ് വലിയ നാശനഷ്ടം വിതച്ചിരുന്നു.വിന്‍ഫീള്‍ഡ് നഗരത്തിന് സമീപം ആലിപ്പഴമഴ റിപ്പോര്‍ട്ട് ചെയ്തു.
കെന്‍സാസ്, നെബ്രാസ്‌ക എന്നിവിടങ്ങളിലും ആലിപ്പഴമഴ പെയ്തു

നിയോഷോ പ്രദേശത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റ് ഉണ്ടായി. നിരവധി മരങ്ങള്‍ കടപുഴകുകയും വ്യാപകമായി വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു.മിസോറി, കന്‍സാസ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 75 മൈല്‍ വേഗത്തില്‍ കാറ്റ് വീശി. തെക്കന്‍ അമേരിക്കയിലും വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ടെക്‌സാസ് മുതല്‍ ജോര്‍ജിയ വരെയുളള സ്ഥലങ്ങളില്‍ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത കാണുന്നു.

Severe storm threat: Warning issued for 80 million people on the US East Coast

Share Email
Top