ഹ്യൂസ്റ്റനില്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം

ഹ്യൂസ്റ്റനില്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം

ബിബി തെക്കനാട്ട്

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ നിര്‍മ്മിക്കപ്പെടുന്ന അജപാലനകേന്ദ്രത്തിന്റെ ധനസമാഹരണത്തിന് പ്രാക്ത്ഥനാ നിര്‍ഭരമായ തുടക്കം. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ധനസമാഹരണ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

ഞായറാഴ്ച രാവിലെ ദൈവാലയ കവാടത്തില്‍ അഭിവന്ദ്യ പിതാവിന് ഇടവകയുടെ സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാന അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ടു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍, എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ധനസമാഹരണത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം നിര്‍വഹിച്ചു. മെഗാ സ്പോണ്‍സര്‍മാരായ തയ്യില്‍പുത്തന്‍പുരയില്‍ ജായിച്ചന്‍ & തെരേസ, മറുതാച്ചിക്കല്‍ സുമന്‍ & ബീന, ഇല്ലിക്കാട്ടില്‍ ലീലാമ്മ, പാട്ടപ്പതി ജോയ് & ബിബിയ ‘എന്നിവര്‍ ആദ്യ ഗഡു നല്‍കി. തുടര്‍ന്ന് മറ്റ് ഇടവകാഅംഗങ്ങള്‍ എല്ലാവരും ഈ മംഗള കര്‍മ്മത്തിന് സജീവ പങ്കാളികളായി.

പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങളായ ജായിച്ചന്‍ തയ്യില്‍പുത്തന്‍പുരയില്‍,ഷാജുമോന്‍ മുകളേല്‍, ബാബു പറയംകലയില്‍, ജോപ്പന്‍ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയില്‍ ജോസ് പുളിക്കത്തൊട്ടിയില്‍, ടോം വിരിപ്പന്‍, സിസ്റ്റര്‍.റെജി എസ്.ജെ.സി., ബിബി തെക്കനാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഈ ദൈവിക നിയോഗത്തിനു സജീവമായ സാമ്പത്തിക സഹായം നല്‍കി സഹകരിച്ച എല്ലാവര്‍ക്കും വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍, എന്നിവര്‍ ദൈവനാമത്തില്‍ നന്ദി രേഖപ്പെടുത്തി.

Houston st. Mary’s knanaya catholic church fund raising

Share Email
Top