തൃശൂര്‍: ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന യുവാവ് വഴിയിലെ കഴിയില്‍ വീവാതിരിക്കാനായി വെട്ടിച്ചപ്പോള്‍ ബസിനടിയില്‍ പെട്ട് ദാരുണാന്ത്യം. യുവാവിന്റെ സ്‌കൂട്ടറിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന മാതാവിന് ഗുരുതര പരിക്ക്. തൃശൂര്‍ എംജി റോഡിലാണഅ ഇന്ന് അപകടം സംഭവിച്ചത്. സ്‌കൂട്ടര്‍ യാത്രികനായ ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. തൃശൂര്‍ സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനാണ്.
സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തന്റെ മാതാവ് പത്മിനിയെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ്. വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.
എംജി റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ പിന്നില്‍നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ വിഷ്ണുദത്തിനെയും അമ്മയെയുംആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാനായില്ല.
A young man who swerved his scooter to avoid falling into a pothole on the road