ക്യൂബയില്‍ കൂടുതല്‍ പിടിമുറുക്കാന്‍ അമേരിക്ക: സിഐഎ ഡയറക്ടര്‍ ക്യൂബന്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി

ക്യൂബയില്‍ കൂടുതല്‍ പിടിമുറുക്കാന്‍ അമേരിക്ക: സിഐഎ ഡയറക്ടര്‍ ക്യൂബന്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി

ഹവാന: വെനസ്വേലിയയ്ക്ക് പിന്നാലെ ക്യൂബയെന്ന ട്രംപിന്റെ പ്രഖ്യാപനം കൂടുതല്‍ അടുക്കുന്നുവോ. ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ചാകുന്ന വിഷയമാണിത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഡയറക്ടര്‍ ജോണ്‍ റാറ്റ് ക്ലിഫി ക്യൂബയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. ക്യൂബയുടെ നിലവിലെ ഭരണസംവിധാനത്തില്‍ മാറ്റം വേണമെന്നുളള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായുള്ള ആവശ്യങ്ങള്‍ക്കിടെയാണ് സിഐഎ ഡയറക്ടര്‍ ക്യൂബയിലെത്തിയതെന്നതും ശ്രദ്ധേയമാണ്. നിലവില്‍ അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം കടുത്ത സംഘര്‍ഷാവസ്ഥയിലാണഅ തുടരുന്നത്.

ക്യൂബന്‍ ആഭ്യന്തര മന്ത്രി ലാസാരോ അല്‍വാരസ് കാസാസ്, ക്യൂബന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. സാമ്പത്തികവും സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അമേരിക്ക ഗൗരവമായി ഇടപെടാന്‍ തയ്യാറാണെന്ന പ്രസിഡന്റ് ട്രംപിന്റെ സന്ദേശം നേരിട്ട് അറിയിക്കാനായിരുന്നു ഈ സന്ദര്‍ശനമെന്നും അതിന് ക്യൂബ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും സിഐഎ ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൂടിക്കാഴ്ചയില്‍ രഹസ്യാന്വേഷണ സഹകരണം, സാമ്പത്തിക സ്ഥിരത, സുരക്ഷാ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയായതായി സിഐഎ അറിയിച്ചു. അമേരിക്കന്‍ വിരുദ്ധ ശക്തികള്‍ക്ക് ഇനി ക്യൂബ സുരക്ഷിത അഭയകേന്ദ്രമാകാന്‍ പാടില്ലെന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച നടന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയുടെ ആവശ്യപ്രകാരം കൂടിക്കാഴ്ച നടന്നതാണെന്ന് ക്യൂബന്‍ സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്നും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യാതൊരു ന്യായവുമില്ലെന്നും ക്യൂബ അറിയിച്ചു.

US to tighten grip on Cuba: CIA director meets with top Cuban officials

Share Email
Top