swayamvara
pulimoottil

ആഗോള ഇന്ധനവിപണിക്ക് പ്രതീക്ഷ: ഹോർമുസിൽ താൽക്കാലിക കപ്പൽപ്പാത തുറക്കാൻ ഇറാൻ-ഒമാൻ ധാരണ

ആഗോള ഇന്ധനവിപണിക്ക് പ്രതീക്ഷ: ഹോർമുസിൽ താൽക്കാലിക കപ്പൽപ്പാത തുറക്കാൻ ഇറാൻ-ഒമാൻ ധാരണ

ഹോർമുസ് കടലിടുക്കിൽ താൽക്കാലിക പാത തുറക്കാൻ ഒമാനുമായി ധാരണയിലെത്തിയെന്ന് ഇറാൻ. പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകളുടെ നിയന്ത്രണം ഇറാനും, പുറത്തേക്ക് പോകുന്നവയുടെ നിയന്ത്രണം ഒമാനുമായിരിക്കും. കടന്നുപോകുന്ന കപ്പലുകളിൽ ടോൾ ഈടാക്കുന്ന കാര്യത്തിൽ ധാരണയായിട്ടില്ലെങ്കിലും, ഈ പാതയുടെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

ഇറാനുമായി കരാറിലെത്താൻ സാധിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും, ഇറാന് അധീശത്വം നൽകുന്ന ഒരു കരാറും അംഗീകരിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. മുൻപ് ഒപ്പുവെച്ച വ്യവസ്ഥകൾ പാലിക്കാൻ അമേരിക്ക തയ്യാറാകണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതിനിടെ, പശ്ചിമേഷ്യയിൽ സമാധാനശ്രമങ്ങൾക്ക് വെല്ലുവിളിയായി ഹൂതികളുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾ തുടരുകയാണ്.

ആഗോള ഇന്ധനവിപണിക്കും ചരക്ക് ഗതാഗതത്തിനും വലിയ പ്രതീക്ഷ നൽകുന്നതാണ് ഒമാൻ-ഇറാൻ ചർച്ചകൾ. എന്നാൽ അമേരിക്കയുമായുള്ള നയതന്ത്ര തർക്കങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെടാത്തത് മേഖലയിലെ സുരക്ഷാ ആശങ്കയായി നിലനിൽക്കുന്നു.

Share Email
LATEST excelnclexrn
More Articles
Top