ബെന്‍സന്‍വില്‍ ക്‌നാനായ പള്ളിയില്‍ ജോയ് മിനിസ്ട്രിയുടെ പിക്‌നിക്‌

ബെന്‍സന്‍വില്‍ ക്‌നാനായ പള്ളിയില്‍ ജോയ് മിനിസ്ട്രിയുടെ പിക്‌നിക്‌

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ മൈതാനത്ത് ജോയ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പിക്‌നിക് സംഘടിപ്പിച്ചു.

ഈ പിക്‌നികില്‍ പങ്കെടുത്ത ഏവര്‍ക്കും അത് അവരുടെയോരോരുത്തരുടെയും പ്രായം മറന്ന് അത് ഒരു ഉല്ലാസ വിരുന്നായി അനുഭവപ്പെട്ടു. രാവിലെ വി. കുര്‍ബാനയ്ക്കു ശേഷം ആരംഭിച്ച പിക്‌നികില്‍ എല്ലാ ജോയ് മിനിസ്ട്രി അംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഭക്ഷണം ക്രമീകരിക്കുകയും രസകരങ്ങളായ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

പിക്‌നികിന് തോമസ് കുന്നുംപുറം, കുര്യന്‍ നെല്ലാമറ്റം, ജോയി വാച്ചാച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. വരുംമാസങ്ങളിലും കൂട്ടായ്മകള്‍ സംഘടിപ്പിക്കാനുള്ള ഉണര്‍വോടെയാണ് പിക്‌നിക് സമാപിച്ചത്.

Joy ministry’s picknic in Chicago Bensenville Secred Heart Knanaya church

Share Email
LATEST
Top