മഹാരാജാസ് കോളജ് പാഠ്യപദ്ധതിയിൽ മമ്മൂട്ടിയും ദാക്ഷായണി വേലായുധനും

മഹാരാജാസ് കോളജ് പാഠ്യപദ്ധതിയിൽ മമ്മൂട്ടിയും ദാക്ഷായണി വേലായുധനും

കൊച്ചി: നടൻ മമ്മൂട്ടിയുടെയും ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിലെ വനിതാ അംഗം ദാക്ഷായണി വേലായുധന്റെയും ജീവിതം ഇനി മഹാരാജാസ് കോളജിലെ വിദ്യാർഥികൾ പഠിക്കും. ഇരുവരും മഹാരാജാസ് കോളജിലെ പൂർവവിദ്യാർഥികളാണ്.

രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർഥികൾ പഠിക്കുന്ന മേജർ ഇലക്ടീവായ ‘മലയാള സിനിമയുടെ ചരിത്ര’ത്തിലാണ് മമ്മൂട്ടി ഇടം നേടിയത്. ബോർഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം നൽകി.

ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള മൈനർ പേപ്പറിലെ ‘കൊച്ചിയുടെ പ്രാദേശിക ചരിത്ര’ത്തിലാണ് ദാക്ഷായണി വേലായുധനെ പഠനവിഷയമായി ഉൾപ്പെടുത്തിയത്. പുലയ സമുദായത്തിൽനിന്ന് പട്ടികജാതിക്കാരിൽനിന്നുള്ള ആദ്യ ബിരുദധാരിയും സ്കൂൾ ഫൈനൽ പരീക്ഷയിൽ വിജയിച്ച ആദ്യത്തെ ദലിത് വനിതയുമാണ് ദാക്ഷായണി. മഹാരാജാസ് കോളജിന്റെ മുൻവശത്തെ ഫ്രീഡം മതിലിൽ നേരത്തേതന്നെ ദാക്ഷായണി വേലായുധന്റെ ഛായാചിത്രം വരച്ചിട്ടുണ്ട്.

ഒന്നാം വർഷ വിദ്യാർഥികൾ പഠിക്കുന്ന മൈനർ പേപ്പറിലെ ‘ചിന്തകന്മാരും സാമൂഹിക പരിഷ്കർത്താക്കളും’ എന്ന ഭാഗത്ത് മലയാള ഭാഷാ പണ്ഡിതനും മിഷണറിയുമായ അർണോസ് പാതിരി, കൊച്ചിയിലെ ജൂത വിഭാഗത്തിൽപ്പെട്ട പരിഷ്കർത്താക്കളായ എബ്രഹാം സലേം, എസ്.എസ്. കോഡർ, ആലുവയിൽ മുസ്‌ലിംകൾക്കായി കോളജ് സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ ഹമദാനി തങ്ങൾ എന്നിവരും ഉൾപ്പെടുന്നു.

ഇവരെ കൂടാതെ, കേരളത്തിൽ മുസ്‌ലിം സമുദായത്തിൽനിന്നുള്ള ആദ്യ വനിതാ വക്കീൽ ഫാത്തിമ റഹ്മാൻ, വനിതകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രയത്നിച്ച തപസ്വിനിയമ്മ, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിൻസിപ്പൽ പ്രൊഫ. പി.എസ്. വേലായുധൻ എന്നിവരെയും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Mammootty and Dakshayani Velayudhan in Maharaja’s College curriculum

Share Email
Top