18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബിക്ക് ഐപിഎൽ കിരീടം; കപ്പിൽ മുത്തമിട്ട് കിംഗ് കോഹ്ലി

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർസിബിക്ക് ഐപിഎൽ കിരീടം; കപ്പിൽ മുത്തമിട്ട് കിംഗ് കോഹ്ലി

അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിംഗ് കോഹ്ലി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. കലാശപ്പോരിൽ പഞ്ചാബ് കിംഗ്‌സിനെ 6 റൺസിന് കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കന്നി ഐപിഎൽ കിരീടം സ്വന്തമാക്കി.

ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

കന്നി കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങും പതിവുപോലെ വെടിക്കെട്ടോടെ തുടങ്ങി.

നാലോവറിൽ 32 റൺസെടുത്ത് നിൽക്കെ പ്രിയാൻഷ് ആര്യയുടെ (19 പന്തിൽ 24)വിക്കറ്റ് നഷ്ടമായി. പവർപ്ലേയിൽ പഞ്ചാബ് സ്‌കോർ 50 കടന്നു.
രണ്ടാം വിക്കറ്റിൽ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാൻ സിങ്ങും ചേർന്ന് സ്‌കോറുയർത്തി.

എന്നാൽ പിന്നീട് ബെംഗളൂരു കാത്തിരുന്ന ബ്രേക്ക് ത്രൂ ലഭിച്ചു. പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകൻ ശ്രേയസ് അയ്യരേയും (1) മടക്കിയതോടെ ആർസിബി കളിയിലേക്ക് മടങ്ങിവന്നു. പഞ്ചാബ് 793 എന്ന നിലയിലായി. പിന്നാലെ തകർത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാൽ പാണ്ഡ്യയാണ് താരത്തെ മടക്കിയത്. 23 പന്തിൽ നിന്ന് ഇംഗ്ലിസ് 39 റൺസെടുത്തു.

RCB wins IPL title after 18 years of wait; King Kohli lifts the cup


Share Email
LATEST
Top