ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ പുകമണം ഉണ്ടായതിനെ തുടര്‍ന്ന് യാത്രയ്ക്കിടെ വിമാനം തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ മുംബൈ -ചെന്നൈ വിമാനമാണ് യാത്ര ആരംഭിച്ച് ഒരുമണിക്കൂറിനുള്ളില്‍ തിരിച്ചിറക്കിയത്. വിമാനത്തിലെ കാബിനുള്ളില്‍ പുകയുടെ ഗന്ധം് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.
വിമാനം സുരക്ഷിതമായി മുംബൈയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
എയര്‍ ഇന്ത്യയുടെ എഐ 639 വിമാനം രാത്രി 11:50നാണ് പറന്നുയര്‍ന്നത്. ഒരു മണിക്കൂറിന് അടുത്ത് പറന്ന ശേഷം സാങ്കേതിക തകരാര്‍ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാര്‍ തന്നെ വ്യക്തമാക്കുന്ന.
കഴിഞ്ഞ ദിവസം ചിറകില്‍ വൈക്കോല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മുംബൈയില്‍നിന്ന് ബാങ്കോക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയിരുന്നു. രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ വൈക്കോല്‍ കണ്ടെത്തുകയായിരുന്നെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
മുംബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയില്‍ തന്നെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിത തടസം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ വിമാനങ്ങളുടെ സര്‍വീസില്‍ അധികൃതര്‍ ഏറെ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Smoke inside the plane; Air India flight diverted mid-flight