തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍. ബാങ്കോക്കില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്നാണ് കഞ്ചാവുമായി യുവാവും യുവതിയും പിടിയിലായത്.
പരിശോധനയില്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. 23വയസുള്ള യുവാവും 21 വയസുള്ള യുവതിയുമാണ് പിടിയിലായത്.
കസ്റ്റംസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കഞ്ചാവിന്റെ ഉറവിടം എവിടെ നിന്ന് എന്നത് ഉള്‍പ്പെടെയാണ് അന്വേഷിക്കുന്നത്.