തായ്‌ലാന്‍ഡ്- ന്യൂഡല്‍ഹി വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തിരമായി തിരിച്ചിറക്കി

തായ്‌ലാന്‍ഡ്- ന്യൂഡല്‍ഹി വിമാനത്തിന് ബോംബ് ഭീഷണി, അടിയന്തിരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: തായ്‌ലാന്‍ഡില്‍ നിന്നും  ന്യൂഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന  എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. 156 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

തായ്‌ലാന്‍ഡ് പ്രാദേശിക സമയം ഇന്നു രാവിലെ  9.30 ന് ഫൂക്കറ്റ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക പറന്നുയര്‍ന്ന വിമാനം ആന്‍ഡമാന്‍ കടലിന് മുകളിലെത്തിയ ശേഷമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ച പറന്നത്.  എന്നാല്‍ ബോംബ് ഭീഷണിയുടെ കൂടുതല്‍ വിവരങ്ങള്‍  അധികാരികള്‍ പുറത്തുവിട്ടിട്ടില്ല.
പ്രാഥമിക പരിശോധനയില്‍ വിമാനത്തില്‍ ബോംബ് കണ്ടെത്തിയിട്ടില്ലെന്ന് തായ്ലന്‍ഡ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ സുരക്ഷിതമായ ലാന്‍ഡിംഗിന് ശേഷം, അധികൃതര്‍ യാത്രക്കാര്‍രെ പുറത്തിറക്കിയ ശേഷം വിമാനം പരിശോധിച്ചു. എന്നാല്‍ സ്‌ഫോടകശേഷിയുള്ള വസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ല.

വിമാന സര്‍വീസുകള്‍ക്ക് നേരെ വ്യാജ  ബോംബ് ഭീഷണി തുടര്‍ച്ചയായി ഉണ്ടാവുകയാണ്.
കഴിഞ്ഞ വര്‍ഷം ഏകദേശം 1,000 വ്യാജ കോളുകളും സന്ദേശങ്ങളും ലഭിച്ചു, ഇത് 2023 നെ അപേക്ഷിച്ച് ഏകദേശം 10 മടങ്ങ് കൂടുതലാണ്.  അഹമ്മദാബാദിലെ വിമാന അപകടമുണ്ടായി പിറ്റേ ദിനത്തില്‍ ഇത്തരത്തിലൊരു ബോംബ് ഭീഷണി ഭീതിയോടെയാണ് കേട്ടത്.

Thailand-New Delhi flight made emergency landing


Share Email
Top