ടെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ ആക്രമണത്തില്‍ ഇസ്രയേലിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ജീവന്‍ രക്ഷിച്ചത് താന്‍ ആണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി മന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ പ്രതികരണം. ഇസ്രയേലിനെതിരേ രൂക്ഷമയാ പരിഹാസമാണ് അരാഗ്ച്ചി നടത്തിയത്. നമ്മുടെ മിസൈലുകള്‍ അകപ്പെടാതിരിക്കാനായി ഇസ്രയേല്‍ ഭരണകൂടത്തിന് ‘ഡാഡി’യുടെ അടുത്തേയക്ക് ഓടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നു നമ്മള്‍ കണ്ടു. ഇറാനിയന്‍ ജനത ഭീഷണികളേയും അപമാനത്തേയും ദയയോടെ സ്വീകരിക്കുന്നവരല്ലെന്നും അരാഗ്ച്ചി പറഞ്ഞു.
‘ഇറാന്റെ സുപ്രീം നേതാവ് അയതുല്ല അലി ഖമനെയിയെ ഭീകരമായ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന ട്രംപിന്റെ പ്രസ്താവനയെ അപമാനകരമാണെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം വഷളാകുന്ന തരത്തിലേക്കു മാറുമെന്നും അരാഗ്ചി പറഞ്ഞു.ട്രംപിന്റെ പ്രസ്താവന ഖമേനിയുടെ അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ആരാധകരെ വേദനിപ്പിച്ചു. ഈ സമീപനം തുടരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍പിന്നാലെ ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഇറാന്‍ പരമോന്നത നേതാവ് ഖമേനിയുടെ താവളം അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത് താനാണെന്നും പരാമര്‍ശം നടത്തിയത്. ഇതിനു മറുപടിയായി ഇറാനിയന്‍ ജനത ഈസ്രായേലിനെ മിസൈലുകള്‍ കൊണ്ട് നേരിട്ടാണ് ശക്തി തെളിയിച്ചത്. ഭീഷണികളും അധിക്ഷേപങ്ങളും അവര്‍ക്കെതിരെ ഉപയോഗിക്കരുത്,’ എന്നും അറാഗ്ചി എക്‌സ് പ്ലാറ്റ്ഫോമില്‍ പ്രതികരിച്ചു.
There was no other option but to run to 'daddy': Iran sharply criticizes Israel