റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം താരിഫ്: അമേരിക്കന്‍ നീക്കത്തില്‍ ആശങ്ക അറിയിച്ച് വിദേശകാര്യ മന്ത്രി

റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം താരിഫ്: അമേരിക്കന്‍ നീക്കത്തില്‍ ആശങ്ക അറിയിച്ച് വിദേശകാര്യ മന്ത്രി

വാഷിംഗ്ടണ്‍: റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ ബില്ലിലുള്ള ഇന്ത്യയുടെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് അമേരിക്കയില്‍ എത്തിയപ്പോഴാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അമേരിക്കയുടെ നീക്കത്തിലുള്ള ആശങ്ക പങ്കുവെച്ചത്.

റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അമേരിക്ക ഇത്തരത്തിലൊരു ബല്ല് നടപ്പാക്കിയാല്‍ അത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരിക്കും. ബില്ലിനെ പിന്തുണച്ച യുഎസ് സെനറ്ററുമായി ഇന്ത്യ ഊര്‍ജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ സംബന്ധിച്ച ആശങ്കകളും താല്‍പര്യങ്ങളും അദ്ദേഹത്തോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം എന്ത് സംഭവിക്കും എന്നത് അപ്പോള്‍ നോക്കിക്കാണാമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായി ബന്ധപ്പെട്ടതോ ഇന്ത്യയെ ബാധിച്ചേക്കാവുന്നതോ ആയ യുഎസ് കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുത്ത മന്ത്രി, ബില്‍ സ്‌പോണ്‍സര്‍ ചെയ്ത റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമുമായി ഇന്ത്യന്‍ എംബസിയും ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിട്ടുണ്ടെന്നു o പറഞ്ഞു.

500 percent tariff on countries trading with Russia: Foreign Minister expresses concern over US move

Share Email
Top