അഹമ്മദാബാദ് വിമാന ദുരന്തം: മരണപ്പെട്ട ബ്രിട്ടീഷ് പൗരന്‍മാരുടെ കുടുംബാംഗങ്ങള്‍ നിയമനടപടികളിലേക്ക്

അഹമ്മദാബാദ് വിമാന ദുരന്തം: മരണപ്പെട്ട ബ്രിട്ടീഷ് പൗരന്‍മാരുടെ കുടുംബാംഗങ്ങള്‍ നിയമനടപടികളിലേക്ക്

ലണ്ടന്‍:  അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് 275 പേര്‍ മരണപ്പെട്ട സംഭവത്തില്‍ വിമാന കമ്പനിക്കും വിമാന നിര്‍മാതാക്കളായ ബോയിംഗ് കമ്പനിക്കുമെതിരേ നിയമനടപടികളിലേക്ക് കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്‍മാരുടെ കുടംബാംഗങ്ങള്‍. ബ്രിട്ടീഷ് കോടതികളില്‍ നിയമനടപടികള്‍ ആരംഭിക്കാനാണ് തീരുമാനമെന്നു ഇവരുടെ ബന്ധുക്കള്‍ ദേശീയ മാധ്യമങ്ങളോട് പഞ്ഞു.

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക പറന്ന  ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്. വിമാനത്തിലെ ജീവനക്കാരെല്ലാം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നിരവധിപ്പേര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് കോടതിയില്‍ കേസ് നല്കുന്നതിനെക്കുറിച്ച് അവരുടെ ബന്ധുക്കള്‍ ആലോചിക്കുന്നത്.
വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ നിരവധി വിദ്യാര്‍തികളും ഗ്രാമവാസികളും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 ഇതിനിടെ അഹമ്മദാബാദ് ദുരന്തത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സിലെ ഡേറ്റാകള്‍ കഴിഞ്ഞ ദിവസം ഡൗള്‍ ലോഡ് ചെയ്തെടുത്തിരുന്നു.  ഇതോടെ വിമാന അപകടം സംബന്ധിച്ചുള്ള അന്വേഷണത്തിന് വേഗതയേറുമെന്നാണ് പ്രതീക്ഷ. അപകടകാരണം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കായി ബ്ലാക്ക് ബോക്‌സില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഡേറ്റകള്‍ വിശദമായി പരിശോധിക്കാന്‍ തുടങ്ങിയതായി വ്യോമയാന മന്ത്രാലയംഅറിയിച്ചിരുന്നു

Ahmedabad plane crash: Families of deceased British nationals to take legal action against Air India and Boeing
Share Email
Top