നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം ഇനി സിബിഐക്ക്

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം ഇനി സിബിഐക്ക്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടാവശ്യമുന്നയിച്ചിരുന്നു. അക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

കൂടാതെ നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് ആശ്രിത നിയമനം നല്‍കാനും കാബിനറ്റില്‍ തീരുമാനിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി.പി ദിവ്യ നടത്തിയ ആക്ഷേപത്തെ തുടര്‍ന്ന് മനംനൊന്താണ് അദ്ദേഹം അന്ന് കളക്ടറേറ്റ് വിട്ടിറങ്ങിയത്.

അതേരാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിനായിരുന്നു നവീന്‍ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ പുലര്‍ച്ചെ ചെങ്ങന്നൂര്‍ സ്റ്റേഷനിലെത്തിയ ബന്ധുക്കളാണ് നവീന്‍ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. തുടര്‍ന്ന് പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Naveen Babu's death: CBI to investigate
Share Email
Top