നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം വന്നിടിച്ചു: വിമാനങ്ങള്‍ കൂട്ടിയിടിച്ചത് വിയറ്റ്‌നാമിലെ നോയ് ബായ് വിമാനത്താവളത്തില്‍

നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം വന്നിടിച്ചു: വിമാനങ്ങള്‍ കൂട്ടിയിടിച്ചത് വിയറ്റ്‌നാമിലെ നോയ് ബായ് വിമാനത്താവളത്തില്‍

ഹനോയ്: വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം വന്നിടിച്ചു. വിയറ്റ്്‌നാമിലെ ഹനോയി നോയ് ബായി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ് വിയറ്റ്നാം എയര്‍ലൈന്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചത്.

വിയറ്റ്‌നായം എയര്‍ ബസ് എ 321 ഉം ബോയിങ് 787 വിമാനവുമാണ് കൂട്ടിയിടിച്ചത്. ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് പോവുകയായിരുന്ന ബോയിംഗ് 787 വിമാനം എ321 വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോയിംഗിന്റ ചിറക് എയര്‍ബസില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ യാത്രക്കാര്‍ക്കോ ജീവനാക്കാര്‍ക്കോ പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നാലെ വിമാനങ്ങളുടെ പൈലറ്റുമാരെ നാല് പേരെയും വിയറ്റ്നാം സസ്പെന്‍ഡ് ചെയ്തു. എയര്‍ബസ് എ321ന്റെ പാര്‍ക്കിങ് പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

കൂട്ടിയിടിയില്‍ രണ്ടു വിമാനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ അന്വേഷണത്തിന് വിയറ്റ്നാം സര്‍ക്കാര്‍ ഉത്തരവിട്ടു.

Another plane crashed into a parked plane: The planes collided at Noi Bai Airport in Vietnam
Share Email
Top