തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനു സുപ്രീംകോടതിയിലും തിരിച്ചടി

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനു സുപ്രീംകോടതിയിലും തിരിച്ചടി

ന്യൂഡല്‍ഹി: തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മുന്‍  മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി കോടതി തള്ളി.
കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുമുള്ള  ആവശ്യങ്ങളാണ്  കോടതി തള്ളിയത്.

ഇതോടെ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന വിചാരണ നടപടികളില്‍ ആന്റണി രാജുവിന് നേരിട്ട് പങ്കെടുക്കേണ്ടി വരും.തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു വിചാരണ നേരിടണമെന്നും കേസി ന്റെ വിചാരണ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്ക ണമെന്നുമായിരുന്നു കേരള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.

വിചാരണ നടപടികള്‍ ആരംഭിക്കാന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെ തിരെയാണ് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനോ നടപടികള്‍ക്ക് സ്റ്റേ അനുവദിക്കാനോ സുപ്രീം കോടതി ബെഞ്ച് തയ്യാറായില്ല.

കേസില്‍ ആന്റണി രാജുവിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് ഹൈക്കോടതി മുമ്പ്  നിരീക്ഷിച്ചിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യത്തിലും സുപ്രീം കോടതി അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഇതോടെ വിചാരണ കോടതിയിലെ നിയമനടപടികള്‍ മുന്‍ മന്ത്രിക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന പക്ഷം ആന്റണി രാജുവിന് ജയില്‍ ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ഗൗരവമേറിയ കേസാണിത്.

1990-ല്‍ തിരുവനന്തപുരം വിമാന ത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കേസിന്റെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചു വെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. സംഭവസമയത്ത് പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരന്റെ പ്രധാന അഭിഭാഷ കനായിരുന്നു അദ്ദേഹം. കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ കോടതി ജീവനക്കാരന്റെ സഹായത്തോടെ രഹസ്യമായി പുറത്തുകടത്തി വെട്ടിചെറു താക്കി തിരികെവച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

Antony Raju suffers setback in the Supreme Court in the Thondimala case

Share Email
Top