തിരുവനന്തപുരം; ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ( ഡബ്ല്യു. എം. സി) 2025 -27 വര്‍ഷത്തിലേക്കുള്ള ഭരണസമിതിയിലേക്കുള്ള ഗ്ലോബല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഐസക് ജോണ്‍ പട്ടാണിപറമ്പില്‍ ( ഗ്ലോബല്‍ ചെയര്‍മാന്‍), ബേബി മാത്യു സോമതീരം ( ഗ്ലോബല്‍ പ്രസിഡന്റ്) , മൂസ കോയ (ജനറല്‍ സെക്രട്ടറി), തോമസ് ചെല്ലത്ത് ( ട്രഷര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ജോണി കുരുവിള (ഗ്ലോബല്‍ ഗുഡ് വില്‍ അംബസിഡര്‍) , ഡോ. ശശി നടക്കല്‍ (വി.പി. അഡ്മിന്‍) ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ ഷാര്‍ജയിലെ കോര്‍ണിഷ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
മുന്‍ അംബാസിഡന്‍ ടി.പി ശ്രീനിവാസന്‍ ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 30 വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. ഡബ്ല്യു. എം. സി ഇന്ത്യന്‍ റീജിയണ്‍ ചെയര്‍മാന്‍ പി.എച്ച് കുര്യന്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാന്‍ പുനലൂര്‍ സോമരാജന്‍, സജീഷ് ജോസഫ് എംഎല്‍എ എന്നിവര്‍ സെമിനാറില്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. സമാപന സമ്മേളനം ഡബ്ല്യു. എം. സി രക്ഷാധികാരി ഫൈസല്‍ കൂട്ടിക്കോളണ്‍ ഉദ്ഘാടനം ചെയ്തു.മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ സന്തോഷ് കെട്ടേത്, പ്രസിഡന്റ് വിനേഷ് മോഹന്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഡബ്ല്യു. എം. സിയുടെ മറ്റ് ഭാരവാഹികളായി വര്‍ഗീസ് പനക്കല്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍) , ചാള്‍സ് പോള്‍, ഡോമനിക് ജോസഫ്, രജനീഷ് ബാബു , സിസിലി ജേക്കബ് , ഇര്‍ഫാന്‍ മാലിക്, ടി.കെ. വിജയന്‍ , ആന്‍സി ജോയ് (വൈസ് പ്രസിഡന്റുമാര്‍) ഷാഹുല്‍ ഹമീദ് , സി.യൂ. മത്തായി , ഡോ. സുനന്ദകുമാരി, കിള്ളിയന്‍ ജോസഫ്, അബ്ബാസ് ചെല്ലത്ത് (വൈസ് ചെയര്‍മാന്‍മാര്‍) , വനിതാ വിഭാഗം പ്രസിഡന്റായി എസ്തര്‍ ഐസക് , മറ്റ് വിവിധ ഫോറം ചെയര്‍മാന്മാര്‍ പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍ , എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
Dr. Isaac Pattaniparambil and Baby Mathew Somatheeram took charge as the Global Office Bearers of the World Malayali Council