തെലങ്കാന ഫാര്‍മ പ്ലാന്റിലെ സ്ഫോടനം: മരണം 45 കവിഞ്ഞു

തെലങ്കാന ഫാര്‍മ പ്ലാന്റിലെ സ്ഫോടനം: മരണം 45 കവിഞ്ഞു

സംഗറെഡ്ഡി,(തെലങ്കാന): തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി.
ഇന്നലെ ഉണ്ടായ സ്‌ഫോടനത്തിന്റെ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പ്ലാന്റിനുള്ളില  റിയാക്ടറില്‍ സംഭവിച്ച രാസപ്രതികരണമാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം മൂലം ഫാക്ടറിയിലെ ഇന്‍ഡസ്ട്രിയല്‍ ഷെഡ് പൂര്‍ണ്ണമായി തകര്‍ന്ന്  തൊഴിലാളികള്‍ തെറിച്ചു വീഴുകയായിരുന്നു.

സംഭവസ്ഥലത്ത നിന്നും 38 മൃതദേഹങ്ങള്‍ ജില്ലപോലീസ് സൂപ്രണ്ട പരിതോഷ് പങ്കജ് അറിയിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ ചികിത്സയ്ക്കിടെ മരിച്ചു.  സ്‌ഫോടനശേഷം വലിയ തീപിടുത്തമുണ്ടായതു രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു

 മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും ആരോഗ്യമന്ത്രി സി. ദാമോദര്‍ രാജനാരസിംഹയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ ആവശ്യമായ അടിയന്തരസേവനങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരുക്കിയതായി മന്ത്രി പറഞ്ഞു. മിയപൂരിലെ  പ്രണാമം ആശുപത്രിയിലും പതഞ്ചെരുവിലെ ധ്രുവ ആശുപത്രിയിലുമായി നിരവധി പേര്‍ക്ക് ചികിത്സ നല്‍കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Telangana pharma plant blast: Death toll crosses 45
Share Email
Top