ഛത്തീസ്ഗഡിൽ സുരക്ഷാസേനയുടെ വൻ ഓപ്പറേഷൻ, മൊദെം ബാലകൃഷ്ണ ഉൾപ്പടെ പത്ത് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുടെ വൻ ഓപ്പറേഷൻ, മൊദെം ബാലകൃഷ്ണ ഉൾപ്പടെ പത്ത് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിലെ മെയിൻപൂർ വനമേഖലയിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മൊദെം ബാലകൃഷ്ണ ഉൾപ്പെടെ പത്ത് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. രാമചന്ദർ, രാജേന്ദ്ര തുടങ്ങിയ പല പേരുകളിലും പ്രശസ്തനായിരുന്നു ബാലകൃഷ്ണ. ഇയാളുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ ഷൽ ടാസ്ക് ഫോഴ്സിന്റെയും സിആർപിഎഫിന്റെ കോബ്ര വിഭാഗത്തിന്റെയും സംയുക്ത ഓപ്പറേഷന്റെ ഭാഗമായിരുന്നു.

ഈ ഏറ്റുമുട്ടലിൽ കൂടുതൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കെതിരെ ഛത്തീസ്ഗഡിൽ സുരക്ഷാസേന നടത്തുന്ന തുടർച്ചയായ ഓപ്പറേഷനുകളുടെ ഭാഗമായാണ് ഈ സംഭവം. ഈ ഏറ്റുമുട്ടൽ മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യത്തിന് കനത്ത തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.

Share Email
LATEST excelnclexrn
Top