swayamvara
pulimoottil

ചൈനീസ് സന്ദർശനത്തിന് ശേഷം പുടിന്റെ അടുത്ത നീക്കം; വിയറ്റ്നാം പ്രസിഡൻ്റുമായി നിർണായക ചർച്ച, ‘റഷ്യയെ പുകഴ്ത്തി ലുവോംഗ്’

ചൈനീസ് സന്ദർശനത്തിന് ശേഷം പുടിന്റെ അടുത്ത നീക്കം; വിയറ്റ്നാം പ്രസിഡൻ്റുമായി നിർണായക ചർച്ച, ‘റഷ്യയെ പുകഴ്ത്തി ലുവോംഗ്’

മോസ്കോ: ചൈനീസ് സന്ദർശനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വിയറ്റ്നാം പ്രസിഡൻ്റ് ലുവോംഗ് കുവോംഗുമായി കൂടിക്കാഴ്ച നടത്തി. ചൈനയിൽവെച്ച് നടന്ന ഈ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്നത്.

​ബീജിംഗിലെ ഡിയാവോയുതായ് സ്റ്റേറ്റ് ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളുടെയും നേതാക്കൾ പരസ്പരം പുഞ്ചിരിയോടെ കൈ കൊടുക്കുന്ന ചിത്രങ്ങൾ ക്രെംലിൻ പുറത്തുവിട്ടു. സംയുക്ത ചർച്ചയിൽ ഇരുവരും ഒരുമിച്ചിരിക്കുന്നതും ചിത്രങ്ങളിൽ കാണാം.

​”സ്വാതന്ത്ര്യത്തിനുവേണ്ടി ഞങ്ങൾ പോരാടിയപ്പോഴും, ഇപ്പോൾ രാജ്യം കെട്ടിപ്പടുക്കുമ്പോഴും സോവിയറ്റ് യൂണിയനും റഷ്യയും ഞങ്ങൾക്ക് നൽകിയ വലിയ സഹായത്തിന് എല്ലാ വിയറ്റ്നാം പൗരന്മാരും വലിയ പ്രാധാന്യം നൽകുന്നു,” കൂടിക്കാഴ്ചയിൽ ലുവോംഗ് കുവോംഗ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ക്രെംലിൻ പരിഭാഷപ്പെടുത്തി പുറത്തുവിട്ടു.

​റഷ്യ കഴിഞ്ഞ കുറച്ചുകാലമായി കൈവരിച്ച നേട്ടങ്ങളിൽ കുവോംഗ് അഭിനന്ദനം അറിയിച്ചു. “നിങ്ങൾ നിരവധി പ്രതിസന്ധികളെ അതിജീവിച്ചു. താങ്കളുടെ നേതൃത്വത്തിൽ റഷ്യ ഒരു വലിയ ശക്തിയായി മാറുമെന്നും സമാധാനം, നീതി, സ്ഥിരത എന്നിവ സംരക്ഷിക്കുന്ന ഒരു തൂണായി നിലകൊള്ളുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. താങ്കൾക്ക് വിജയം നേരുന്നു,” കുവോംഗ് പുടിനോട് പറഞ്ഞു. ചൈന-റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വിയറ്റ്നാമുമായി പുടിൻ നടത്തിയ ഈ ചർച്ച ഏറെ നിർണ്ണായകമാണ്. ഈ കൂടിക്കാഴ്ച റഷ്യയുടെ ഏഷ്യൻ നയതന്ത്രത്തിലെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള സൂചന നൽകുന്നുണ്ടോ എന്നും ലോകം ഉറ്റുനോക്കുകയാണ്.

Share Email
LATEST excelnclexrn
More Articles
Top