ശോശാമ്മ തോമസ് മുളമൂട്ടില്‍ അന്തരിച്ചു

ശോശാമ്മ തോമസ് മുളമൂട്ടില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭ നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള മുന്‍ സഭാ കൗണ്‍സില്‍ അംഗവും എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക വൈസ് ചെയര്‍മാനും, ന്യൂയോര്‍ക്കിലെ വിവിധ സമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമായ അനില്‍ റ്റി. തോമസ് മുളമൂട്ടിലിന്റെ മാതാവ് കോഴഞ്ചേരി മുളമൂട്ടില്‍ തുണ്ടിയത്ത് പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ ശോശാമ്മ തോമസ് (96) നിര്യാതയായി. റാന്നി അത്തിക്കയം വാഴോലില്‍ ചക്കിട്ടയില്‍ പുന്നമൂട്ടില്‍ കുടുംബാംഗമാണ്.

എലിസബത്ത് റോയി (മുന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക), പരേതനായ സുശീല്‍ റ്റി. തോമസ് , ജെസ്സി വിജു ചെറിയാന്‍, വില്‍സണ്‍ റ്റി. തോമസ് (ഐഒബി റിട്ടയേര്‍ഡ് സീനിയര്‍ മാനേജര്‍), വിക്ടര്‍ ടി. തോമസ് (സെറിഫെഡ് ചെയര്‍മാന്‍ , ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം ,മാര്‍ത്തോമ്മ സഭയുടെ കാര്‍ഡ് ട്രഷറാര്‍, കോഴഞ്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), സുമിന റെജി എന്നിവരാണ് മറ്റ് മക്കള്‍.

മരുമക്കള്‍: പരേതനായ റോയി നെല്ലിക്കാല, മോല്‍സി റ്റി. സുശീല്‍ (കുന്നിപ്പറമ്പില്‍, നിരണം), സാറാ റ്റി. അനില്‍, ന്യൂയോര്‍ക്ക് (പകലോമറ്റം കുന്നേല്‍, നെല്ലിക്കാല), വിജു ചെറിയാന്‍ (പുത്തന്‍പറമ്പില്‍ തിരുവല്ല), പ്രിയ വില്‍സണ്‍ (ചെമ്പകശ്ശേരി തിരുവനന്തപുരം), ജ്യോതി വിക്ടര്‍ (ചക്കംമേലില്‍, തേവര്‍കാട്ടില്‍, കോഴഞ്ചേരി), റെജി വി. ജോണ്‍ (വാളംപറമ്പില്‍ ബേബി എസ്റ്റേറ്റ്, കനകപ്പലം, എരുമേലി).

കൊച്ചുമക്കള്‍: റോബിന്‍, വിവേക്,സൂസന്‍, ഡോ.നോബില്‍ അനില്‍, അറ്റോര്‍ണി നോയല്‍ അനില്‍, ഡോ.മൈക്കിള്‍ അനില്‍, ജെഫ്, വിജയ്, രേഷ്മ, ശില്‍പ, തോമസ്, രാഹുല്‍ വിക്ടര്‍, ആന്‍, രോഹിത്, രോഹന്‍, റോഷന്‍.

സംസ്‌കാരം നവംബര്‍ ആറിന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2.30ന് ഡോ.തീയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്‌കാര ശുശ്രൂഷക്ക് ശേഷം കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാപള്ളി സെമിത്തേരിയില്‍.

വാര്‍ത്ത: ഷാജി രാമപുരം

Sosamma Thomas Mulamoottil passes away

Share Email
LATEST
Top