pulimoottil

അമേരിക്കയെ അനുസരിച്ചില്ലെങ്കില്‍ മഡുറോ നേരിട്ടതിനേക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കേണ്ടിവരുമെന്നു വെനസ്വേലിയന്‍ വൈസ് പ്രസിഡന്റിന് ട്രംപിന്റെ ഭീഷണി

അമേരിക്കയെ അനുസരിച്ചില്ലെങ്കില്‍ മഡുറോ നേരിട്ടതിനേക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കേണ്ടിവരുമെന്നു വെനസ്വേലിയന്‍ വൈസ് പ്രസിഡന്റിന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍: വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടങ്കലില്‍ ഇട്ടതിനു പിന്നാലെ വൈസ് വെനസ്വേലിയന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെതിരേ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയെ അനുസരിച്ചില്ലെങ്കില്‍ മഡുറോ നേരിട്ടതിനേക്കാള്‍ വലയിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വെനിസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനെ ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തി.

അമേരിക്കന്‍ മാസികയായ ദി അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്ക മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങള്‍ റോഡ്രിഗസ് ചെയ്തില്ലെങ്കില്‍ അവര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയത്.നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെത്തുടര്‍ന്ന് വെനിസ്വേലയിലെ അധികാര സന്തുലിതാവസ്ഥയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഘട്ടത്തിലാണ്് ട്രംപിന്റെ ഈ പ്രസ്താവന.

മഡുറോയെ അമേരിക്ക പുറത്താക്കിയതിനെ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് വിമര്‍ശിക്കുകയും യുഎസ് ഉടന്‍ തന്നെ അദ്ദേഹത്തെ വെനിസ്വേലയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റോഡ്രിഗസിന്റെ നിലപാട് യുഎസും വെനിസ്വേലയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാക്കി.

ഇതിന് പിന്നാലെ ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റോഡ്രിഗസ് നമ്മള്‍ ആഗ്രഹിക്കുന്നത് ചെയ്താല്‍, വെനിസ്വേലയില്‍ അമേരിക്കയ്ക്ക് സൈന്യത്തെ വിന്യസിക്കേണ്ടിവരില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനസ്വേലിയയെ സമ്മര്‍ദത്തിലാക്കുകയാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടെ വെനിസ്വേലിയന്‍ ഭരണത്തില്‍ ട്രംപ് ഭരണകൂടം ഇപ്പോള്‍ ഇരട്ട തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.

ഒരു വശത്ത്, അവര്‍ പരസ്യമായി സംഭാഷണത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്യുമ്പോള്‍, മറുവശത്ത്, ഭീഷണികളിലൂടെ സമ്മര്‍ദ്ദം ചെലുത്തുന്നു. റോഡ്രിഗസിനുള്ള ഭീഷണി ഈ തന്ത്രത്തിന്റെ ഭാഗമായാണ് വിദഗ്ധരുടെ വിയിരുത്തല്‍

Trump threatens Venezuelan vice president with worse crisis than Maduro if he doesn’t obey US

Share Email
LATEST excelnclexrn
More Articles
Top