സംഘര്‍ഷം വര്‍ധിപ്പിച്ച് ഇറാനെക്കൊണ്ട് സമാധാന കരാര്‍ ഒപ്പുവെയ്പ്പിക്കാന്‍ അമേരിക്കന്‍ നീക്കം

സംഘര്‍ഷം വര്‍ധിപ്പിച്ച് ഇറാനെക്കൊണ്ട് സമാധാന കരാര്‍ ഒപ്പുവെയ്പ്പിക്കാന്‍ അമേരിക്കന്‍ നീക്കം

വാഷിംഗ്ടണ്‍: ഇറാന്‍ സമാധാന കരാര്‍ ഒപ്പുവെ്‌യക്കുന്നതിനായി സമ്മര്‍ദംചെ ലുത്തുന്നതിന്റെ ഭാഗമായി വീണ്ടും സംഘര്‍ഷം ശക്തമാക്കാന്‍ അമേരിക്കന്‍ നീക്കമെന്നു റിപ്പോര്‍ട്ട്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഇതിനായുള്ള പദ്ധതി തയാറാക്കിയതായി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണം നടത്താനാണ് അമേരിക്കന്‍ പദ്ധതി. ഇറാന്റെ അടിസ്ഥാന മേഖലയില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് ഇറാനെ സമാധാന ചര്‍ച്ചയിലേക്ക് എത്തിക്കുകയാണ് അമേരിക്കന്‍ ലക്ഷ്യമെന്നു ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ നേരിട്ടുള്ള സൈനീക നീക്കത്തിന് നിലവില്‍ പ്രസിഡന്റ് ട്രംപ് പച്ചക്കൊടി കാട്ടിയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇറാനെ സമ്മര്‍ദത്തി ലാക്കാനുള്ള നാവിക ഉപരോധം തുടരുമെന്നു ട്രംപ് കഴിഞ്ഞ ദിവസവും വ്യക്തമാ ക്കിയിരുന്നു. സൈനീക നീക്കം ഒരുവശത്തും ഉപരോധം മറുവശത്തുമെന്ന നിലപാടാണ് അമേരിക്ക ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്.

US moves to escalate tensions and force Iran to sign peace deal

Share Email
LATEST excelnclexrn
Top