ഫ്‌ളോറിഡയിലേക്കുളള യാത്രയ്ക്കിടെ കാണാതായ ട്രക്കിന്റെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി: തട്ടിക്കൊണ്ടുപോകലെന്നു സംശയിക്കുന്നതായി എഫ്ബിഐ

ഫ്‌ളോറിഡയിലേക്കുളള യാത്രയ്ക്കിടെ കാണാതായ ട്രക്കിന്റെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി: തട്ടിക്കൊണ്ടുപോകലെന്നു സംശയിക്കുന്നതായി എഫ്ബിഐ

ജോര്‍ജിയ: ജോര്‍ജിയയില്‍ നിന്നും ഫ് ളോറിഡയിലേക്ക് വാഹനങ്ങളുമായി പോയ ട്രക്ക് കാണാതായ സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വാഹനം തട്ടിയെടുത്ത ശേഷം ഡ്രൈവറെ കൊലപ്പെടുത്തിയതാകാമെന്നു സംശയിക്കുന്നതായി എഫ്ബിഐ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ട്രക്ക് ഡ്രൈവറായിരുന്ന അലേഹാന്‍ഡ്രോ ജാക്കോമിനോ ഗോണ്‍സാലസ(41) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോര്ഡജിയയുടെ തീരമേഖലയിലാണ് ട്രക്ക് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്. ഗോണ്‍സാലസിനെ ഏപ്രില്‍ 17-ന് പുലര്‍ച്ചെ ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയില്‍ I- 95 സൗത്ത് റോഡിലെ ഒരു വിശ്രമ കേന്ദ്രത്തിലാണ് അവസാനമായി ജീവനോടെ കണ്ടതെന്നു ടാമ്പയിലെ എഫ്ബിഐ ഫീല്‍ഡ് ഓഫീസ് വ്യക്തമാക്കി.

അതേ ദിവസം തന്നെ ജോര്‍ജിയയിലെ പോര്‍ട്ട് വെന്റ്വര്‍ത്തില്‍ ട്രക്ക് കണ്ടെത്തി യെങ്കിലും, ഗോണ്‍സാലസ് അവിടെ ഉണ്ടായിരുന്നില്ല. ഇത് ‘സംശയാസ്പദം” എന്നാണ് എഫ്ബിഐ വിലയിരുത്തിയത്. ട്രക്കില്‍ ഉണ്ടായിരുന്ന ചില വാഹനങ്ങളും കാണാതായിരുന്നു. ഗോണ്‍സാലസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ടാമ്പയിലേയും അറ്റ്‌ലാന്റയിലേയും എഫ്ബിഐ വിഭാഗങ്ങള്‍ സംയുക്തമയാാണ് നടത്തുന്നത്. ട്രക്കിംഗ് കമ്പനിയിലെസിഡിഎല്‍ ഡ്രൈവറായ ഗോണ്‍സാലസ്,
ഏപ്രില്‍ 17-ന് പുലര്‍ച്ചെ ഏകദേശം 1. 21-ന് അദ്ദേഹം ഗ്രാന്റ്-വാല്‍ക്കാരിയയിലെ ഒരു ട്രക്ക് സ്റ്റോപ്പില്‍ എത്തി കുറച്ച് മണിക്കൂറുകള്‍ വിശ്രമിച്ചു. തുടര്‍ന്ന് രാവിലെ 7.49-ന് ട്രക്ക് തെക്കോട്ട് പോയതായ എഫ്ബിഐ പറഞ്ഞു. തുടര്‍ന്ന് ഗോണ്‍സാലസുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ട്രക്ക് കാണാതായവിവരവും പുറത്തുവരുന്നത്. ഇതിനിടെ ട്രക്കില്‍ നിന്ന് കാണാതായ മൂന്ന് വാഹനങ്ങള്‍ പിന്നീട് ഫ്‌ലോറിഡയില്‍ കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ലഭിക്കുന്നവര്‍ 1-800-ഇഅഘഘഎആക എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ഓണ്‍ലൈനായി വിവരം നല്‍കുകയോ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Driver of truck missing on Florida trip found dead; FBI suspects kidnapping

Share Email
LATEST excelnclexrn
More Articles
Top