വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക പ്രഖ്യാപിച്ച താരിഫ് സംബന്ധിച്ച പ്രശ്‌നം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വൈറ്റ് ഹൗസ്.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ 100 ശതമാനം വരെ താരിഫ് ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കിയതിന് പിന്നാലെ യാണ് വൈറ്റ് ഹൗസ് വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാരോയുടെ പ്രതികരണം. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ അഞ്ച് ഉപഭോ ക്താക്കള്‍ക്കെതിരെ താരിഫ് ചുമത്താന്‍ അനുമതി നല്‍കുന്നതാണ് ബില്‍. ഇത്തരം വ്യാപാരത്തിലൂടെ യുക്രെയ്‌നെതിരേ യുദ്ധത്തിന് റഷ്യയ്ക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നാണ് ബില്ലിനെ പിന്തുണയ്ക്കുന്നവരുടെ വാദം.
2022-ല്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യയുമായി കാര്യമായ എണ്ണ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്നും പിന്നീട് റഷ്യയില്‍ നിന്ന് വലിയ തോതില്‍ എണ്ണ വാങ്ങാന്‍ തുടങ്ങിയെന്നും നവാരോ പറഞ്ഞു.
റഷ്യ യുക്രെയിനെ ആക്രമിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യയുമായി എണ്ണ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. എന്നാല്‍ അതിനുശേഷം ഇന്ത്യ വലിയ തോതില്‍ റഷ്യന്‍ എണ്ണ വ്യാപാരത്തില്‍ പങ്കാളിയായയെന്നും വെറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് നവാരോ പറഞ്ഞു.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്‌നം ഇപ്പോള്‍ പരിഹരിച്ചുകഴിഞ്ഞുവെന്നും ഇന്ത്യയെ റഷ്യന്‍ എണ്ണ വ്യാപാരത്തില്‍ നിന്ന് അകറ്റുന്നതില്‍ തനിക്ക് പങ്കുണ്ടെന്നും നവാരോ അവകാശപ്പെട്ടു.
ട്രംപും മോദിയും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. അവര്‍ തമ്മില്‍ തന്നെ ഈ വിഷയം പരിഹരിക്കും. അതിനിടയില്‍ ഇടപെടേണ്ടത് എന്റെ കാര്യമല്ല,” നവാരോ വ്യക്തമാക്കി.

















