അമേരിക്കന്‍ സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ പൗരന്‍മാരെ കോംഗോയിലേക്ക് നീക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്

അമേരിക്കന്‍ സൈന്യത്തെ സഹായിച്ച അഫ്ഗാന്‍ പൗരന്‍മാരെ കോംഗോയിലേക്ക് നീക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കന്‍ സേനയെ അഫ്ഗാനില്‍ സഹായിച്ച അഫ്ഗാന്‍ പൗരന്‍മാരെ ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലേക്ക് നീക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. അഫ്ഗാന്‍ഇവാക് എന്ന അഭിഭാഷക സംഘടനയുടെ സ്ഥാപനകനും പ്രസി ഡന്റുമായ ഷോണ്‍ വാണന്‍ഡൈവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎ സ്ഭറ ണകൂടം അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തിവെച്ചതിനു പിന്നാലെയാണ് ഇത്തരത്തി ലൊരു നടപടിയെന്നും ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയെക്കുറിച്ച് നിരവധി ഉദ്യോഗസ്ഥര്‍ തനിക്ക് വിവരമറിയിച്ചിട്ടുണ്ടെന്നും, ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്ക് ടൈംസ് ആണെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഏകദേശം1,100 അഫ്ഗാന്‍ പൗരന്മാര്‍ ഖത്തറിലെ ദോഹയില്‍ യുഎസ് നിയന്ത്രണ ത്തിലുള്ള ട്രാന്‍സിറ്റ് കേന്ദ്രത്തില്‍ കഴിയുകയാണ്. ഇവരി400-ല്‍ അധികം കുട്ടികളും നൂറുകണക്കിന് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാന്‍ഡൈവര്‍ പറഞ്ഞതനുസരിച്ച്, ഭരണകൂടത്തിന്റെ പദ്ധതിയില്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് കോണ്‍ഗോയിലേക്ക് കുടിയേറുകയോ അല്ലെങ്കില്‍ അഫ്ഗാനി സ്ഥാനി ലേക്ക് മടങ്ങുകയോ ചെയ്യാം. എന്നാല്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുകയാ ണെങ്കില്‍ താലിബാന്‍ ഭരണകൂടം ഇവര്‍ക്കെതിരേ അതിശക്തമായ നടപടികള്‍ സ്വീകരി ക്കാനു ള്ള സാധ്യതയുണ്ടെ്ന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഈ വാര്‍ത്തയോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. ഏറെ ഗുരുതരമായ പ്രതിസന്ധി നിലനില്ക്കുന്ന രാജ്യമാണ് കോംഗോ. യു.എന്‍. അഭയാര്‍ത്ഥി ഏജന്‍സി യുടെ കണക്കുകള്‍ പ്രകാരം, 2025 സെപ്റ്റംബര്‍ വരെ 8.2 മില്യണ്‍ ആളുകള്‍ കുടിയൊഴി പ്പിക്കപ്പെട്ടിരുന്നു. വര്‍ഷാവസാനത്തോടെ ഇത് ഒന്‍പത് മില്യണായി ഉയരു മെന്നാണ് കണക്കാക്കുന്നത്. ഇത്തരത്തിലൊരു രാജ്യത്തേക്ക് കയറ്റി വിടുന്നത് ഏറെ ഭയാനകമാണെന്നു ഷോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ തന്നെ 600,000-ത്തിലധികം അഭയാര്‍ഥികളെ എത്തിച്ചിട്ടുള്ള കോംഗോയില്‍ സംഘര്‍ഷവും തുടര്‍ച്ചയാണ്. ഇത് സുരക്ഷിതമായോ അനുയോജ്യമായോ കുടിയേറ്റ കേന്ദ്രമല്ലെന്ന് വാന്‍ഡൈവര്‍ പറഞ്ഞു. ഇപ്പോള്‍ അമേരിക്ക നടത്തുന്ന നീക്കം 1,100 അഫ്ഗാന്‍ പൗരന്മാരെ പുനരധിവസിപ്പിക്കാന്‍ നടത്തുന്ന ശ്രമമല്ലെന്നും ഇത് അവരെ വീണ്ടും അഫ്ഗാനിസ്ഥാനിലേക്ക് തിരികെ അയക്കാനുള്ള ശ്രമമാണെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തുഅഫ്ഗാന്‍ പൗരന്മാരുടെ സ്വമേധയാ പുനരധിവസത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തനം തുടരുകയാണെങ്കിലും, ചര്‍ച്ചകളുടെ വിശദാംശ ങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ വക്താവ് പറഞ്ഞു,

അഫ്ഗാന്‍ഇവാക കണക്കുകള്‍ പ്രകാരം, അമേരിക്കന്‍ യുദ്ധശ്രമങ്ങള്‍ക്ക് സഹായം നല്‍കിയ 190,000-ത്തിലധികം അഫ്ഗാന്‍ പൗരന്മാര്‍ ഇതിനകം യുഎസില്‍ നിയമാ നുസൃതമായി പുനരധിവസിച്ചിട്ടുണ്ട്. ഇപ്പോഴും കാത്തിരിക്കുന്നത് 1,100 പേരാണ്. അഫ്ഗാന്‍ പൗരന്മാര്‍ ഇതിനകം കര്‍ശനമായ പരിശോധനയ്ക്ക് വിധേയരാ യതിനാല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ഇടപെട്ട് അവരെ യുഎസിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും അതിശക്തമാണ്.

Afghan nationals who helped US troops may be moved to Congo, report says

Share Email
LATEST
More Articles
Top