പ്രശസ്ത കായിക താരങ്ങളായ ജയ്‌സമ്മ മുത്തേടവും ഭര്‍ത്താവു രഞ്ജിത്ത് തോമസും അമേരിക്കയില്‍

പ്രശസ്ത കായിക താരങ്ങളായ ജയ്‌സമ്മ മുത്തേടവും ഭര്‍ത്താവു രഞ്ജിത്ത് തോമസും അമേരിക്കയില്‍

ഗീവര്‍ഗീസ് ചാക്കോ, ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: മുന്‍ ഇന്റര്‍നാഷണല്‍ വോളീബോള്‍ താരം ജെയ്സമ്മ മുത്തേടവും ഭര്‍ത്താവും മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. ഡാളസ്, ബോസ്റ്റണ്‍ , ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. മെയ് 4-ന് കേരളത്തിലേക്ക് മടങ്ങും.

കായികരംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ജെയ്‌സമ്മ 1979 മുതല്‍ അഞ്ചു വര്‍ഷക്കാലം കേരള സീനിയര്‍ വോളി ടീമില്‍ അംഗമായിരുന്നു. ഭോപ്പാലില്‍ 31 – മത് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

1980ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ അംഗമായിരുന്നു. മെക്‌സിക്കോയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി ജേഴ്‌സിയണിഞ്ഞു.

1983-ല്‍ KSEB-ല്‍ ജോലിയില്‍ പ്രവേശിച്ച ജെയ്സമ്മ KSEB ടീമിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. കളിക്കാരി എന്നതിലുപരി പരിശീലകയായും മാനേജരായും KSEB ടീമിന്റെ അവിഭാജ്യ ഘടകം ആയിരുന്നു. KSEB ടീമിന്റെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും പിന്നില്‍ ജയ്‌സമ്മ മുത്തേടത്തിന്റെ സമര്‍പ്പണം എടുത്തു പറയണ്ടതാണ്. നിലവില്‍ വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് അംഗവും ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി അംഗവുമാണ്. വിദേശ ചാമ്പ്യന്‍ഷിപ്പുകളില്‍ പലതവണ ഇന്ത്യന്‍ ടീം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജെയ്സമ്മയുടെ ഭര്‍ത്താവായ രഞ്ജിത്ത് തോമസ് കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി വിക്കറ്റ് കീപ്പറാണ്. എസ്ബിടിക്കായി ഏകദേശം 25 വര്‍ഷം കളിച്ച അദ്ദേഹം സ്റ്റേറ്റ് ബാങ്കിന്റെ സ്‌പോര്‍ട്‌സ് ഓഫീസറുമായിരുന്നു..കേരള സര്‍വകലാശാലയെ 5 വര്‍ഷം പ്രതിനിധീകരിച്ചു.

രഞ്ജി ട്രോഫിയില്‍ 10 വര്‍ഷം കളിച്ചു.ഇന്ത്യന്‍ സൗത്ത് സോണ്‍ ടീമിനെ 2 വര്‍ഷം പ്രതിനിധീകരിച്ച ഇദ്ദേഹം ഓള്‍ ഇന്ത്യ എസ്ബിഐ ക്രിക്കറ്റ് ടീമിനെ
യും പ്രതിനിധീകരിച്ചു.ഓള്‍ ഇന്ത്യ അസോസിയേറ്റ് ബാങ്ക് ടീമിന്റെ കോച്ചും മാനേജരുമായിരുന്നു. BCCI മാച്ച് റഫറിയായി 3 വര്ഷം സേവനമനുഷ്ഠിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ജനറല്‍ മാനേജറായി,5 വര്‍ഷം സേവനമനുഷ്ഠിച്ചു. നിലവില്‍ കെ.സി.എയുടെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനാണ്.

രഞ്ജിത്ത് തോമസ് SBT ചീഫ് മാനേജരായും ജയ്‌സമ്മ KSEB ചീഫ് അക്കൗണ്ട്‌സ് ഓഫീസറായും ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും ഇരുവരും ഇന്നും കായിക മേഖലയില്‍ സജീവമായി തുടരുന്നു.

ഇവരുമായി ബന്ധപ്പെടാവുന്ന നമ്പര്‍

(91) 9447133416 (വാട്ടസ്ആപ് )

Famous sportspersons Jaysamma Muthedam and her husband Ranjith Thomas are in the United States.

Share Email
More Articles
Top