വാഷിംഗ്ടണ്‍:രണ്ടാംവട്ടം ട്രംപ് അധികാരത്തിലെത്തിയതിനുപിന്നാലെ ശക്തമാക്കിയകുടിയേറ്റ നടപടികളുടെ ഭാഗമായുള്ളഅറസ്റ്റ് കഴിഞ്ഞ മാസങ്ങളിർ കുറഞ്ഞതായി റിപ്പോര്‍ട്ട്.
2025 ഡിസംബറില്‍ പരിശോധനയില്‍ ഏകദേശം 40,000 ത്തോളം അറസ്റ്റു കളാണ് ഇമിഗ്രേഷന്‍ആന്‍ഡ്കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് രേഖപെടുത്തിയത്. ജനുവരിയിലുംഇതേ നിരക്കില്‍ 40,000 എന്നതായിരുന്നുഅറസ്റ്റ് ചെയ്യപ്പെട്ട വരുടെഎണ്ണം.
എന്നാല്‍ഫെബ്രുവരിക്ക്ശേഷമാണു യുഎസില്‍ കുടിയേറ്റനടപടികളുടെ ഭാഗമായുള്ളഅറസ്റ്റ് 12 ശതമാനമായി കുറഞ്ഞിരിക്കുന്നത്.
2026 ഫെബ്രുവരിക്ക് മുന്‍പ് ആഴ്ച്ചയില്‍ 8,300ലധികം അറസ്റ്റുകളായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കില്മാര്‍ച്ചില്‍ ഇത് 7,300 ആയികുറഞ്ഞു.ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് രാജ്യവ്യാപകമായി നടത്തുന്ന അറസ്റ്റു കളില്‍ മുന്‍കാലങ്ങളെഅപേക്ഷിച്ച് 12 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.അറസ്റ്റിനെതിരേയുള്ളവ്യാപകപ്രതിഷേധങ്ങളെ തുടര്‍ന്നാണ്അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിരി ക്കുന്നതെന്നാണ് സൂചന.
Immigration arrests in the US have reportedly decreased since February
ഫെബ്രുവരിക്കു ശേഷം യുഎസില്‍ കുടിയേറ്റ അറസ്റ്റുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്
April 27, 2026 11:02 am













