വെടിനിര്‍ത്തലിന്റെ അവസാന മണിക്കൂറുകളില്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് ഇറാന്റെ ഭാഗത്തു നിന്നും മറുപടിയുണ്ടായില്ല: നയതന്ത്രപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു

വെടിനിര്‍ത്തലിന്റെ അവസാന മണിക്കൂറുകളില്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് ഇറാന്റെ ഭാഗത്തു നിന്നും മറുപടിയുണ്ടായില്ല: നയതന്ത്രപ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ അവസാനിക്കുന്ന മണിക്കൂറുകളില്‍ ഇറാന്റെ ഭാഗത്തു നിന്നും അമേരിക്കന്‍ ആവശ്യങ്ങളോട് വേണ്ടത്ര പ്രതികരണങ്ങള്‍ ഉണ്ടായില്ലെന്നും ഇതോടെ രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്ക്കുളള സാധ്യത ഇല്ലാതാവുകയുമായിരുന്നുവെന്നു ഉത്തന തല ഉദ്യോഗസ്ഥരുടെ വെളിപ്പെ ടുത്തല്‍. രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്ക്ക് മുന്നോടിയായി മധ്യസ്ഥരായ പാക്കിസ്ഥാന്‍ മുഖേനെ അമേരിക്ക ഇറാന് ചില സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഇത് സംബന്ധിച്ചുള്ള മറുപടി ഇറാന്‍ നല്കാതെ വന്നതോടൊണ് രണ്ടാംഘട്ട ചര്‍ച്ച ആരംഭിക്കാന്‍ കഴിയാതിരുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ട് ആഴ്ച നീണ്ട വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാന്‍ അംഗീക രിക്കുമെന്ന പ്രതീക്ഷയില്‍ യുഎസ് ചില പൊതുവായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നുവെന്ന് ഉറവിടങ്ങള്‍ പറയുന്നു. ഇതില്‍ തുടര്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ നടത്താനായിരുന്നു പദ്ധതി. സമാധാന കരാറിനായി ഇരുവിഭാഗങ്ങളും സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും കൈമാറിക്കൊണ്ടിരുന്നുവെങ്കിലും സമയപരിധി അടുത്തെ ത്തിയ പ്പോള്‍ ആശയവിനിമയം മന്ദഗതിയിലായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെഇറാന്‍ യുഎസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ലെന്നും ഉയര്‍ന്നതല പ്രതിനിധികളെ ചര്‍ച്ചകള്‍ക്ക് അയക്കുമെന്ന ഉറപ്പും നല്‍കിയിരുന്നില്ലെന്നും ഉന്നത കേന്ദ്രങ്ങള്‍ പറഞ്ഞു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെ പാകിസ്ഥാനിലേക്ക് കൊണ്ടുപോ കാനായി തയാറാക്കിയിരുന്ന എയര്‍ ഫോഴ്സ് ടു വിമാനം മണിക്കൂറുകളോളം ജോയിന്റ് ബേസ് ആന്‍ഡ്രൂസിലെ റണ്‍വേയില്‍ കാത്തുനിന്നു. സംഘത്തിലെ മറ്റംഗങ്ങ ളായിരുന്ന സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നര്‍ എന്നിവരെ ഇസ്‌ളാമാബാദിലേക്ക് കൊണ്ടുപോ കാനായി മറ്റൊരു വിമാനവും തയാറായിരുന്നു. എന്നാല്‍ ഇറാനിലെ ഭരണ നേതൃത്വ ത്തിലെ അഭിപ്രായവ്യത്യാസമാണ് സമാധാന ചര്‍ച്ച പ്രതിസന്ധിയിലാക്കു ന്നതെന്നാ അമേരിക്കയുടെ വാദം. എന്നാല്‍ സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധി ച്ചുള്ള കാര്യങ്ങളാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നതിനു പ്രധാന തടസമെന്നതാണ് വസ്തുത.

ഇറാന്റെ ഉയര്‍ന്ന ശുദ്ധിയുള്ള യുറേനിയം ശേഖരം എന്തുചെയ്യണം, ഭാവിയില്‍ ഇറാനെ യുറേനിയം സമ്പുഷ്ടമാക്കാന്‍ അനുവദിക്കണോ, അനുവദിക്കുകയാണെങ്കില്‍ ഏത് നിബന്ധനകളില്‍ എന്നതുമാണ് പ്രധാന പ്രശ്‌നങ്ങള്‍.യുഎസിന്റെയും ഇറാന്റെയും നിലപാടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായി സാധി ക്കാത്തതുപോലെ തോന്നുന്നുവെന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപ്പോഴും കരാര്‍ ഉണ്ടാകാനുള്ള സാധ്യത ഇപ്പോഴും ഉണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ നിലപാട് തുടരുന്നത്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് അവസാനം സമയക്രമം നിര്‍ണയിക്കുക പ്രസിഡന്റ് ട്രംപ് തന്നെയായിരിക്കുമെന്നും അത് യുഎസിന്റെയും അമേരിക്കന്‍ ജനങ്ങളുടെയും താല്‍പ്പര്യത്തിന് അനുയോജ്യമായ സമയത്ത് അദ്ദേഹം തീരുമാനിക്കുംമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പറഞ്ഞു.

Iran fails to respond to US demands in final hours of ceasefire: Diplomatic hopes dashed

Share Email
LATEST excelnclexrn
More Articles
Top