swayamvara
pulimoottil

ശത്രുവിനെതിരേ അതിശക്തമായ പുതിയ അയുധം: അമേരിക്കയ്ക്കു നേരെ ഭീഷണി മുഴക്കി ഇറാന്‍

ശത്രുവിനെതിരേ അതിശക്തമായ പുതിയ അയുധം: അമേരിക്കയ്ക്കു നേരെ ഭീഷണി മുഴക്കി ഇറാന്‍

ടെഹ്റാൻ: ശത്രുവിനെതിരേ അതിശക്തമായ ആയുധമെന്ന പ്രഖ്യാപ നവുമായി ഇറാന്‍. നിലവിലെ ഇറാന്‍ അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്ത ലത്തിലാണ്ശത്രുരാജ്യ ങ്ങള്‍ ഭയക്കുന്ന അതിശക്തമായ പുതിയ ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയത്.

സമാധാന കരാറിന് ഇറാന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാ ലെയാണ് ഇറാന്‍ സൈന്യത്തിന്റെ ഭാഗ ത്തുനിന്ന് ഇത്തരമൊരു ആയുധ പ്രഖ്യാപ നം പുറത്തുവന്നത്.ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ വിന്യസിച്ചിരിക്കുന്ന ഒരു ആയുധമായിരിക്കും ഇതെന്ന് ഇറാന്‍  നേവി കമാന്‍ഡര്‍ ഷഹ്റാം ഇറാനി വ്യക്തമാക്കി.

ഇറാനെതിരെയുള്ള യുദ്ധത്തില്‍ വളരെ വേഗത്തില്‍ വിജയം കൈവരിക്കാമെന്ന ശത്രുക്കളുടെ മോഹം വെറും തമാശയായി മാറിയിരിക്കുകയാണെന്ന് ഇറാന്‍ സൈന്യം പരിഹസിച്ചു. മൂന്ന് ദിവസം മുതല്‍ ഒരാഴ്ച യ്ക്കുള്ളില്‍ ഇറാനെ കീഴടക്കാമെന്നാണ് ശത്രുക്കള്‍ കരുതിയിരുന്നത്. എന്നാല്‍ സൈനിക സര്‍വ്വകലാശാലകളില്‍ ഇപ്പോള്‍ ഇതൊരു തമാശയായാണ് പറയപ്പെടു ന്നതെന്ന് നേവി കമാന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ നിര്‍ബന്ധ തുടരുകയും ഇറാന്റെ നിബന്ധനകള്‍ തള്ളുകയും ചെയ്താല്‍, തികച്ചും വ്യത്യസ്തമായ പ്രതികരണം ശത്രുക്കള്‍ പ്രതീക്ഷിക്കേണ്ടി വരുമെന്ന് കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി.

Iran threatens US with new powerful weapon against enemy

Share Email
LATEST excelnclexrn
Top