തടവുകാരുടെ കൈമാറ്റം: ഫ്രാൻസിൽ പലസ്തീൻ അനുകൂല നിലപാടുകൾ ഉയർത്തിയ മഹ്ദിയ എസ്ഫന്ദിയാരി ഇറാനിൽ തിരിച്ചെത്തി

തടവുകാരുടെ കൈമാറ്റം: ഫ്രാൻസിൽ പലസ്തീൻ അനുകൂല നിലപാടുകൾ ഉയർത്തിയ മഹ്ദിയ എസ്ഫന്ദിയാരി ഇറാനിൽ തിരിച്ചെത്തി

പാരീസ്: ഫ്രാൻസിൽ തടവിൽ കഴിഞ്ഞിരുന്ന ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക മഹ്ദിയ എസ്ഫന്ദിയാരി ഇറാനിൽ തിരിച്ചെത്തിയതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023-ലെ ഹമാസ്-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് പലസ്തീൻ അനുകൂല നിലപാടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെത്തുടർന്ന് “ഭീകരവാദം പ്രോത്സാഹിപ്പിച്ചു” എന്ന കുറ്റം ചുമത്തിയാണ് ഫ്രാൻസ് ഇവർക്ക് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്. 2018 മുതൽ ഫ്രാൻസിൽ താമസിച്ചിരുന്ന മഹ്ദിയ അവിടെ വിവർത്തകയായി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ആഴ്ച ഇറാൻ മോചിപ്പിച്ച ഫ്രഞ്ച് പൗരന്മാരായ സെസിലി കോഹ്‌ലർ, ജാക്വസ് പാരിസ് എന്നിവരുടെ മോചനത്തിന് പകരമായാണ് മഹ്ദിയയുടെ ഈ തിരിച്ചുവരവ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചാരവൃത്തി ആരോപിച്ച് മൂന്ന് വർഷത്തോളമായി ഇറാൻ തടവിലാക്കിയിരുന്ന സെസിലി (41), ജാക്വസ് (72) എന്നിവർ കഴിഞ്ഞ ആഴ്ചയാണ് പാരീസിൽ എത്തിയത്. എന്നാൽ തങ്ങൾക്കെതിരെയുള്ള ചാരവൃത്തി ആരോപണങ്ങൾ ഫ്രഞ്ച് പൗരന്മാരും അവരുടെ കുടുംബവും നിഷേധിച്ചിരുന്നു. ഇറാൻ യുദ്ധവും ഉപരോധങ്ങളും നിലനിൽക്കുന്ന ഈ കലുഷിതമായ സാഹചര്യത്തിലും രാജ്യങ്ങൾക്കിടയിൽ ഇത്തരം രഹസ്യ നയതന്ത്ര നീക്കങ്ങൾ സജീവമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

Share Email
LATEST excelnclexrn
Top