ടെഹ്റാൻ: ഇറാൻ ഭരണത്തിൽ സൈന്യം കൂടുതൽ ശക്തമാകുന്നതായി റിപ്പോർട്ട് . അമേരിക്കയും ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിനുശേഷം രണ്ടുമാസം പിന്നിട്ട പ്പോൾ ഭരണകേന്ദ്രത്തിൽ കാതലായ മാറ്റങ്ങളാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന അധികാരം കുറയുകയും, ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണ കാര്യങ്ങളിൽ കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ടുമാണ് ഭരണകാര്യങ്ങളിൽ മാറ്റങ്ങൾ നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. സൈനിക തലവന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഇറാന്റെ പരമോന്നത നേതാവായി ദീർഘകാലം പ്രവർത്തിച്ച അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം അധികാ രമേറ്റ മകൻ മുജ്‌തബ ഖമനെയിക്ക് ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് മൂലം ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഇതോടെയാണ് സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകാൻ തീരുമാനിച്ചത്.
സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചർച്ചകളിലും മറ്റും ഇറാൻ കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നുവെന്നുമാണ് വാർത്താ ഏജൻസി പറയുന്നത്. ഇതാണ് സമാധാന ചർച്ചകളെ മന്ദഗതിയിലാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു.
നയതന്ത്രപരമായ മറുപടികൾ നൽകുന്നതിൽ ഇറാൻ്റെ ഭാഗത്തുണ്ടാകുന്ന കാല താമസത്തിന് കാരണവും ഏകീകൃത നേതൃത്വത്തിൻ്റെ അഭാവമെന്നാണ് റിപ്പോർട്ട്. മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോൾ പൂർണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോർട്ട്.
Iran’s ruling leadership is in the hands of the military: Report that the military has been given more power














