ടെഹ്റാന്‍: രണ്ടാം ഘട്ട സമാധാന ചര്‍ച്ച ആരംഭിക്കാത്ത സാഹചര്യത്തില്‍ ഇറാനെതിരേയുള്ള സൈനീക നീക്കങ്ങള്‍ അമേരിക്ക കൂടുതല്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അമേരി ക്കയുടെ വിമാന വാഹിനി യുദ്ധക്കപ്പലായ യുഎസ്എസ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് പശ്ചിമേഷ്യയില്‍ എത്തിയതായി യുഎസ് സൈന്യം വ്യക്തമാക്കി.
യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്നിവ നിലവില്‍ മേഖലയിലെ മറ്റ് ഭാഗങ്ങളിലും പട്രോളിംഗ് നടത്തുന്നു ണ്ട്.ഇ തോടെ മേഖലയില്‍ നിലയു റപ്പിച്ചിരിക്കുന്ന യുഎസ് യുദ്ധക്കപ്പലുകളുടെ എണ്ണം മൂന്നായി.ഇവയ്ക്ക് പിന്തുണയുമായി മറ്റ് നിരവധി സായുധ കപ്പലുകളും മേഖലയി ലുണ്ട്. ഹോര്‍മുസിലെ മൈനുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇതിന്റെ വേഗം മൂന്നിരട്ടിയായി വര്‍ധിപ്പി ക്കാന്‍ നിര്‍ദ്ദേശിച്ചതായും യുഎസ് പ്രസിഡ ന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ബോട്ടുകളെ വെടിവച്ചിടാന്‍ ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പുറപ്പെ ടുവിച്ചിട്ടുണ്ട്. കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്ന ഏത് ബോട്ടുകളെയും വെടിവച്ചിടാനാണ് യുഎസ് നാവിക സേന യ്ക്ക് ട്രംപ് ഉത്തരവ് നല്‍കി യിട്ടുള്ളത്. ഇറാന്റെ 159 കപ്പലുകള്‍ ഇപ്പോള്‍ കടലിനടിയിലാണെന്നും ട്രംപ് പരിഹസിച്ചു. ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ ആറ് മാസ മെങ്കിലും എടുക്കുമെന്നാണ് പെന്റ ഗണിന്റെ വിലയിരുത്തല്‍.
Is the US intensifying its military action against Iran again? Third warship in the Middle East















