ഇസ്രായേലുമായുള്ള പ്രതിരോധ കരാർ മരവിപ്പിച്ച് ഇറ്റലി; തീരുമാനത്തിന് പിന്നിൽ ആഭ്യന്തര സമ്മർദ്ദമെന്ന് വിലയിരുത്തൽ, നിർണായക നീക്കം

ഇസ്രായേലുമായുള്ള പ്രതിരോധ കരാർ മരവിപ്പിച്ച് ഇറ്റലി; തീരുമാനത്തിന് പിന്നിൽ ആഭ്യന്തര സമ്മർദ്ദമെന്ന് വിലയിരുത്തൽ, നിർണായക നീക്കം

റോം: ഇസ്രായേലുമായുള്ള പ്രതിരോധ കരാർ മരവിപ്പിച്ച് ഇറ്റലി യൂറോപ്പിലെ ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായി കരുതപ്പെടുന്ന ഇറ്റലിയുടെ ഈ നീക്കം പല നിരീക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ തീരുമാനം രാഷ്ട്രീയമായി കൃത്യമായി കണക്കുകൂട്ടിയ ഒന്നാണെന്നും രാജ്യത്തിനകത്തുനിന്നുള്ള ശക്തമായ സമ്മർദ്ദത്തിന്റെ ഫലമാണെന്നും അറബ് പെർസ്പെക്റ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സെയ്ദോൻ അൽക്കിനാനി അഭിപ്രായപ്പെട്ടു. മെലോണി സർക്കാരിന്റെ ഈ നിലപാട് കേവലം രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ ബോധ്യങ്ങളിൽ നിന്നല്ല രൂപപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇറ്റാലിയൻ പാർലമെന്റിൽ നിന്ന് ഉയർന്നുവന്ന ശക്തമായ ആവശ്യങ്ങളും സിവിൽ സൊസൈറ്റി സംഘടനകളുടെ നിരന്തരമായ പ്രതിഷേധങ്ങളുമാണ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന നീക്കങ്ങൾക്ക് ഇറ്റലിയുടെ പിന്തുണ വേണ്ടെന്നും ഈ പ്രക്രിയയുടെ ഭാഗമാകാൻ രാജ്യം ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങൾ തെരുവിലിറങ്ങി പ്രഖ്യാപിച്ചിരുന്നു.

ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന ജനകീയ രോഷത്തെ അവഗണിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് വലതുപക്ഷ സർക്കാർ ഇപ്പോൾ ഇസ്രായേലുമായുള്ള പ്രതിരോധ കരാർ താൽക്കാലികമായി നിർത്തിവെക്കാൻ തയ്യാറായത്. ഈ മാറ്റം ഇസ്രായേലും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ഭാവി ബന്ധങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.

Share Email
LATEST
More Articles
Top