ഇസ്രയേലുമായുള്ള പ്രതിരോധ കരാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ ഇറ്റലി പിൻമാറി

ഇസ്രയേലുമായുള്ള പ്രതിരോധ കരാറിൽ നിന്ന് മുന്നറിയിപ്പില്ലാതെ ഇറ്റലി പിൻമാറി

റോം: അമേരിക്കയും ഇസ്രയേലും സംയു ക്ത മായി ഇറാൻ എതിരെ സൈനിക നടക്കുന്നതിനിടെ ഇസ്രയേലിനെ പ്രതിരോ ധത്തിലാക്കി ഇറ്റലി. ഇസ്രയേലു മായുള്ള എല്ലാ പ്രതിരോധ കരാറുകളില്‍ നിന്നും ഇറ്റലി  പിന്മാറുന്നതായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലു മായുള്ള പ്രതിരോധ കരാര്‍ പുതുക്കല്‍ നിര്‍ത്തി വയ്ക്കുകയാണെന്നും കൂട്ടിച്ചേർ ത്തു. പ്രതിരോധമേഖല,  സൈനി കര്‍ക്കുള്ള വിദ്യാഭ്യാസം പരിശീലനം, ഗവേഷണം വികസനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ മേഖലകളിലെ സഹകരണമാണ് കരാറിലൂടെ ലക്ഷ്യ മിടുന്നത്. യൂറോപ്പില്‍ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിക ളിലൊന്നാ യിരുന്നു ഇറ്റലി.

ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ ജോര്‍ജിയ മെലോനി ശക്തമായി വിമര്‍ശിച്ചിരുന്നു. ലിയോ മാര്‍പാപ്പയ്ക്ക് എതിരെ ട്രംപ് നടത്തിയ വിമര്‍ശനങ്ങളെയും മെലോനി എതിര്‍ത്തി രുന്നു. ഇതിനു പിന്നാലെയാണ് കരാറില്‍ നിന്നുള്ള പിന്മാറ്റം. കരാര്‍ പുതുക്കു ന്നില്ലെന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇസ്രയേല്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. 2006 ലാണ് ഇസ്രയേല്‍ ഇറ്റലിയുമായുള്ള കരാര്‍ നടപ്പിലാക്കിയത്. . ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും കരാര്‍ പുതുക്കും എന്നതായിരുന്നു വ്യവസ്ഥ ഈ വ്യവസ്ഥയാണ് ഇതോടെ ഇല്ലാതാക്കിയത്.

Italy withdraws from defense agreement with Israel without warning

Share Email
Top