വേനലിൽ ചുട്ടുപൊള്ളി കേരളം: വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു

വേനലിൽ ചുട്ടുപൊള്ളി കേരളം: വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു

തിരുവനന്തപുരം: കനത്ത വേനലിൽ ചുട്ടുപൊളളി കേരളം.  വേനൽ കടുത്തതോ ടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റിക്കോര്‍ഡിലേക്ക്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു.

ഇന്നലെ വൈകുന്നേരമാണ് വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയത്. ഏപ്രില്‍ 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുന്‍ റെക്കോര്‍ ഡ്.കടുത്ത ചൂടില്‍ ഫാന്‍, കൂളര്‍, എ സി എന്നിവ ഉപയോഗിക്കുന്നതില്‍ വലിയ വര്‍ധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗം വര്‍ധിപ്പിച്ചത്.

ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാല്‍ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി   മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ് ആണ്. ഇതോടെ ആഭ്യന്തര ഉല്‍പാദനം കൂട്ടുമെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ പീക്ക് സമയത്ത് (വെകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കണ മെന്ന് കെഎസ്ഇബി നിര്‍ദേശിക്കുന്നുണ്ട്.

Kerala scorches in summer: Electricity consumption crosses 6000 MW

Share Email
LATEST
Top