വാഷിംഗ്ടണ്‍: നാലുദിവസത്തെ അമേരിക്കന്‍ സന്ദരേശനത്തിനായെത്തിയ ബ്രിട്ടീഷ് രാജാവ് ചാള്‍സിനും കാമില്ല രാജ്ഞിക്കും അമേരിക്കയില്‍ പ്രൗഡോജ്ജ്വല സ്വീകരണം. 2007-ല്‍ എലിസത്ത് രാജ്ഞി അമേരിക്ക സന്ദര്‍ശിച്ചതിനു ശേഷമുള്ള ഒരു രാജകീയപദ വിയിലുളള ബ്രിട്ടീഷ് ഉന്നതന്റെ സന്ദര്‍ശനമാണിത്.
മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് സൈനിക വിമാനത്താവളത്തില്‍ വിമാനമിറങ്ങി ഇവരെ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മെലാനിയ ട്രംപും സ്വീകരിച്ചു. കഴിഞ്ഞ ദിവസം ട്രംപ് പങ്കെടുത്ത ഡിന്നര്‍ പാര്‍ട്ടിക്കിടെ വെടിവെ്പ് ഉണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ചൊവ്വാഴ്ച ചാള്‍സ് രാജാവ് യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. അന്തര്‍ദേശീയ വെല്ലുവിളികള്‍ ഉയര്‍ന്നിരിക്കുന്ന ഈ കാലത്ത് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാന്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം യുഎസ് കോണ്‍ഗ്രസിലെ പ്രസംഗത്തിയില്‍ ഉയര്‍ത്തിക്കാട്ടുമെന്നു സൂചനയുണ്ട്. വൈറ്റ് ഹൗസിലെ ദക്ഷിണ ലോണില്‍ രാജകുടുംബാംഗങ്ങള്‍ക്ക് ട്രംപ് ചായ സത്കാരവും നല്കി.
മേരിലാന്‍ഡിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യുഎസ് ചീഫ് ഓഫ് പ്രോട്ടോക്കോള്‍ മോനിക്ക ക്രൗളിയും യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ സര്‍ ക്രിസ്റ്റ്യന്‍ ടര്‍ണറും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചാള്‍സ് രാജാവിനേയും കാമില്ല രാജ്ഞിയെയും സ്വീകരിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ്, അമേരിക്കന്‍ ദേശീയഗാനങ്ങള്‍ ബാന്‍ഡ് അവതരിപ്പിച്ചു.
അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികം ആചരിക്കുന്ന ഈ വര്‍ഷത്തില്‍ അമേരിക്ക-ബ്രിട്ടണ്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഒരു നീക്കമാണ് ഈ സന്ദശനം. ബ്രിട്ടീഷ്-അമേരിക്ക പതാകകളുടെ ചിഹ്നങ്ങളോട് കൂടിയ പ്രത്യേക ബ്രോച്ച് ധരിച്ച കാമില്ലയുടെ സാന്നിധ്യം ശ്രദ്ധേയമായി.
വാഷിംഗ്ടണ്‍ ഡി.സി.യിലെ ബ്രിട്ടീഷ് എംബസിയില്‍ 600-ലധികം ആളുകള്‍ പങ്കെടുത്ത ഗാര്‍ഡന്‍ പാര്‍ട്ടിയിലും രാജകീയ ദമ്പതികള്‍ പങ്കെടുത്തു. മുന്‍ സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റര്‍ ടെഡ് ക്രൂസും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പറും പങ്കെടുത്തു.
King Charles and Queen Camilla receive a lavish welcome in the US: King Charles to address the US Congress















