കാഠ്മണ്ഡു: രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ച് നേപ്പാളിലെ പുതിയ ഭരണകൂടം. ബലേന്ദ്ര ഷാ സര്‍ക്കാര്‍ രാഷ്ട്രീയ ക്കാരുടെയും ഉദ്യോഗസ്ഥരുടെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
നേപ്പാള്‍ സുപ്രീംകോടതി മുന്‍ ജഡ്ജി രാജേന്ദ്ര കുമാര്‍ ഭണ്ഡാരി തലവനായ കമ്മീഷനില്‍ മുന്‍ ജഡ്ജിമാരായ ചന്ദിരാജ് ധക്കല്‍, പുരുഷോത്തം പരജുലി, മുന്‍ പൊലീസ് ഡിഐജി ഗണേഷ് കെ സി, ചാര്‍ട്ടേഡ് അക്കൗണ്‍ന്റ് പ്രകാശ് ലംസാല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
2006 മുതല്‍ അധികാരത്തിലോ ഉന്നതസ്ഥാനങ്ങളിലോ ഇരിക്കുന്നവരുടെ സ്വത്തുക്കളെക്കുറിച്ച് ഈ കമ്മിഷന്‍ അന്വേഷിക്കുമെന്ന മന്ത്രി സമ്രിത് പൊഖറേല്‍ അറിയിച്ചു. അഴിമതി, സ്വജനപക്ഷപാതം, സാമൂഹികമാധ്യമ നിരോധനം എന്നിവയ്‌ക്കെതിരേ 2025-ല്‍നടന്ന ‘ജെന്‍ സീ’ പ്രക്ഷോഭത്തെ തുടര്‍ന്നു നടന്ന പൊതു തെരഞ്ഞെടുപ്പിലാണ് ബലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അധികാരത്തിലെത്തിയത്.
Nepal government appoints five-member commission to investigate politicians’ assets













