ലിന്‍സി ചുമ്മാര്‍ ഹൂസ്റ്റണില്‍ അന്തരിച്ചു

ലിന്‍സി ചുമ്മാര്‍ ഹൂസ്റ്റണില്‍ അന്തരിച്ചു

ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ഇടവകാംഗമായ ലിന്‍സി ചുമ്മാര്‍ മെച്ചേരില്‍ (60) അന്തരിച്ചു ഹൂസ്റ്റണിലെ സ്വവസതിയിലായിരുന്നു അന്ത്യം. പരേതരായ സി.ടി. ചാക്കോ ചാകിരിയംതടത്തിലിന്റെയും ഏലിയാമ്മ ചാക്കോയുടേയും മകളാണ്. പരേത ഏറ്റുമാനൂര്‍ ചകിരിയാംതടത്തില്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: സണ്ണി ചുമ്മാര്‍ മെച്ചേരില്‍.

മക്കള്‍: എലിസബത്ത് (മാളൂസ്), ജോഷ്വ ചെറുകര.

സഹോദരങ്ങള്‍:

മേഴ്‌സി ജോസഫ് (ഷിക്കാഗോ)
ടോമി & ഉഷ ജെയിംസ് (ഫ്‌ലോറിഡ)
ലൂക്കോസ് ജെയിംസ് (ഇന്ത്യ)
സോളി ജെയിംസ് (ഹൂസ്റ്റണ്‍)
ജിമ്മി,& ലില്ലിക്കുട്ടി ജേക്കബ് (ഹൂസ്റ്റണ്‍)
ജോമോന്‍, & മഞ്ജു ജേക്കബ് (ഷിക്കാഗോ)
അനുസ്മരണ ദിവ്യബലി

നവംബര്‍ 19ന് വൈകുന്നേരം ഏഴിനു മിസോറി സിറ്റിയിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ അനുസ്മരണ ദിവ്യബലി നടത്തപ്പെടും.

സംസ്‌കാര ശുശ്രൂഷകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ലിന്‍സി ചുമ്മാര്‍ മെച്ചേരിലിന്റെ നിര്യാണത്തില്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ഇടവക അഗാധമായ അനുശോചനവും രേഖപ്പെടുത്തി.


Lincy Chummar passed away in Houston.

Share Email
Top