ഡോ. ബാബു ജോണ്‍ വെട്ടമലയുടെ ബൈബിള്‍ കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ നാളെ മുതല്‍

ഡോ. ബാബു ജോണ്‍ വെട്ടമലയുടെ ബൈബിള്‍ കണ്‍വന്‍ഷന്‍ ഹൂസ്റ്റണില്‍ നാളെ മുതല്‍

ഫിന്നി രാജു, ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ബൈബിള്‍ അധ്യാപകനും ഹീബ്രായ പണ്ഡിതനുമായ ഡോ. ബാബു ജോണ്‍ വെട്ടമല നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷനും സെമിനാറും നവംബര്‍ 20, 21 (വെള്ളി, ശനി) തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കും. ഇന്റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് (12955 Stafford Road, Stafford, TX 77477) പരിപാടി. പൊതുയോഗം വൈകിട്ട് 6.30നും സെമിനാര്‍ ശനിയാഴ്ച രാവിലെ 9.30നും ആരംഭിക്കും.

ബൈബിളിന്റെ ഹീബ്രായ ഭാഷാപരവും ചരിത്രപരവും സാംസ്‌കാരികവുമായ പശ്ചാത്തലങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന Christians Elite-ന്റെ ‘A Hebraic Journey Through the Scriptures’ എന്ന പഠനപദ്ധതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡോ. ബാബു ജോണ്‍ വെട്ടമല അമേരിക്ക സന്ദര്‍ശിക്കുന്നത്.

ശുശ്രൂഷകര്‍ക്കും അധ്യാപകര്‍ക്കും സാധാരണ ബൈബിള്‍ വായനക്കാര്‍ക്കും തിരുവെഴുത്തുകള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് പഠനപദ്ധതി. ബൈബിളിലെ പദങ്ങളും വാക്യഭാഗങ്ങളും അക്കാലത്തെ മതജീവിതം, സാമൂഹിക ആചാരങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.

ബൈബിള്‍ എഴുത്തുകാര്‍ തങ്ങളുടെ കാലഘട്ടത്തില്‍ ആശയവിനിമയം നടത്താന്‍ ഉദ്ദേശിച്ച യഥാര്‍ഥ സന്ദേശം വായനക്കാരിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷകളിലും നൂറ്റാണ്ടുകളിലുമുണ്ടായ മാറ്റങ്ങള്‍ മൂലം ഇന്ന് വ്യക്തത കുറഞ്ഞുപോയേക്കാവുന്ന തിരുവെഴുത്തുകളിലെ അര്‍ഥതലങ്ങള്‍ തിരിച്ചറിയാനും പഠനം സഹായിക്കും.

പാസ്റ്റര്‍ ജോണ്‍ കുര്യന്‍ (813-610-2307), പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ (832-724-8870), ബ്രദര്‍ പ്രസാദ് തോപ്പില്‍ (832-264-6623) എന്നിവരാണ് സംഘാടകര്‍.

Dr. Babu John Vettamala’s Bible Convention in Houston Begins Tomorrow

Share Email
Top