മാഗിന്റെ പൊതിച്ചോര്‍ ചാരിറ്റി സംരംഭത്തിന് വന്‍ വിജയം; നന്മയുടെ പൊതിച്ചോറിന് പിന്തുണയുമായി ഹ്യൂസ്റ്റണ്‍ മലയാളികള്‍

മാഗിന്റെ പൊതിച്ചോര്‍ ചാരിറ്റി സംരംഭത്തിന് വന്‍ വിജയം; നന്മയുടെ പൊതിച്ചോറിന് പിന്തുണയുമായി ഹ്യൂസ്റ്റണ്‍ മലയാളികള്‍

ജിന്‍സ് മാത്യു, റിവര്‍‌സ്റ്റോണ്‍

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MAGH) ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച ‘വീട്ടിലെ ഊണ് പൊതിച്ചോര്‍’ ചാരിറ്റി സംരംഭം വന്‍ വിജയമായി. നവംബര്‍ 15 ഞായറാഴ്ച സ്റ്റാഫോര്‍ഡിലെ കേരള ഹൗസില്‍ നടന്ന പരിപാടി ഹ്യൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ സമൂഹത്തിന്റെ ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും വേറിട്ട മാതൃകയായി മാറി. ‘ഒരു പൊതിച്ചോര്‍ വാങ്ങൂ… ഒരു കൈത്താങ്ങാകൂ…! എന്ന മഹത്തായ സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകണക്കിന് ചാരിറ്റി സ്‌നേഹികളായ മലയാളികളാണ് പങ്കെടുത്തത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ പൊതിച്ചോര്‍ വാങ്ങാനെത്തിയവരുടെ വലിയ തിരക്കിന് കേരള ഹൗസ് സാക്ഷ്യം വഹിച്ചു. നാടന്‍ രുചിയും കേരളീയ തനിമയും നിറഞ്ഞ ഇലയില്‍ പൊതിഞ്ഞ ഊണ് വാങ്ങാന്‍ കുടുംബസമേതം എത്തിയ മലയാളികളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

പരിപാടിയുടെ വിജയത്തിനായി തലേദിവസം മുതല്‍ തന്നെ നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ കേരള ഹൗസില്‍ സജീവമായിരുന്നു. പാചകത്തിനുള്ള ഒരുക്കങ്ങള്‍ മുതല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിലും വാഴയിലയില്‍ വിളമ്പി പൊതിച്ചോര്‍ പായ്ക്ക് ചെയ്യുന്നതിലും വരെ വോളണ്ടിയര്‍മാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. പരിപാടി നടന്ന ദിവസവും പുലര്‍ച്ചെ മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ അക്ഷീണ പരിശ്രമമാണ് ഈ സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായത്.

പൊതിച്ചോര്‍ വിതരണത്തിന്റെ തുടക്കത്തില്‍ നടന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്‍ മലയാളി സമൂഹത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജഡ്ജ് സുരേന്ദ്രന്‍ കെ. പട്ടേല്‍, ജഡ്ജ് ജൂലി മാത്യു, മാര്‍ട്ടിന്‍ ജോണ്‍, ക്യാപ്റ്റന്‍മനോജ് പൂപ്പാറയില്‍ എന്നിവര്‍ പങ്കെടുത്തു. ഇവരുടെ സാന്നിധ്യം പരിപാടിക്ക് കൂടുതല്‍ പ്രാധാന്യവും ആവേശവും പകര്‍ന്നു.

സാധാരണ ധനസമാഹരണ പരിപാടികളില്‍നിന്ന് വ്യത്യസ്തമായി, കേരളത്തിന്റെ തനതായ ഭക്ഷണസംസ്‌കാരത്തെ കാരുണ്യപ്രവര്‍ത്തനവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് മാഗ് ഈ സംരംഭം സംഘടിപ്പിച്ചത്. കുറഞ്ഞത് 15 ഡോളര്‍ സംഭാവന നല്‍കി പൊതിച്ചോര്‍ വാങ്ങുന്നതിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായഹസ്തം നീട്ടാനുള്ള അവസരമാണ് ഒരുക്കിയത്. രുചികരമായ ഒരു നേരത്തെ ഊണിലൂടെ മറ്റൊരാളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചം പകരുക എന്ന ആശയം മലയാളി സമൂഹം ഹൃദയപൂര്‍വം ഏറ്റെടുത്തു.

മാഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ ആശയത്തില്‍ പിറവിയെടുത്ത ഈ പദ്ധതി, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു മാതൃക സൃഷ്ടിക്കുന്നതായിരുന്നു. ഭക്ഷണത്തിന്റെ രുചിക്കപ്പുറം, അതിലൂടെ കൈമാറുന്ന സ്‌നേഹത്തിനും കരുതലിനുമാണ് പ്രാധാന്യമെന്ന സന്ദേശം പൊതിച്ചോര്‍ സംരംഭത്തിലൂടെ സമൂഹത്തിലേക്ക് എത്തിക്കാന്‍ മാഗിന് സാധിച്ചു.

ഹ്യൂസ്റ്റണിലെ മലയാളി സമൂഹം ഒന്നടങ്കം ഈ പദ്ധതിയെ സ്വീകരിച്ചതും സന്നദ്ധപ്രവര്‍ത്തകര്‍ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ സേവനത്തിനായി മുന്നോട്ടുവന്നതും പരിപാടിയുടെ വിജയത്തിന് കരുത്തേകി. മാഗ് ഭാരവാഹികളുടെയും ബോര്‍ഡ് അംഗങ്ങളുടെയും ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും വേറിട്ട മാതൃകയായി മാറി.

മാഗ് പ്രസിഡന്റ് റോയി മാത്യു,സെക്രട്ടറി വിനോദ് ചെറിയാന്‍,ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം ഭാരവാഹികളായ സുബിന്‍ ബാലകൃഷ്ണന്‍,ഡെന്നീസ് മാത്യു,അമ്പിളി ആന്റണി, ബിജു ശിവന്‍,ബെനിജാ ചെറു, സാജന്‍ ജോണ്‍,ജിന്‍സ് മാത്യു ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്,ജോസ് കെ. ജോണ്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.

റിമല്‍ മസാല ഹട്ട്,ഷീബാ റോയി,അക്കു കോശി, രേഷ്മാ വിനോദ്,സഞ്ചയ് ഹ്യൂസ്റ്റണ്‍, സണ്ണി ഗ്രേസ്,ജിനു തോമസ്, മോന്‍സി കുര്യാക്കോസ്,ബാബു മുല്ലശേരി,സുബിന്‍ കുമാരന്‍, വിനോദ് വാസുദേവന്‍,സിനു അക്കു, ആന്റണി ചെറു,അനില്‍, ദീപു, ലിജൊ, ജോബിഷ് , സുബിന്‍, ജെനു തുടങ്ങി നിരവധി വോളണ്ടിയേഴ്‌സ് ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

‘Mag’s Packed Meal’ charity initiative sees huge success; Houston Malayalis extend support to this noble cause.

Share Email
Top