ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സമാധാന ചർച്ച ആരംഭിക്കുമെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ എണ്ണവിലയിൽ വൻ കുറവ് വന്നു. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഗോള വിപണിയില്‍ എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയത്.
ഹോര്‍മുസ് കടലിടുക്ക് അടച്ചതി നെത്തുടര്‍ന്ന് തടസ്സപ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം ഈ ചര്‍ച്ചകളിലൂടെ പുനഃസ്ഥാ പിക്കപ്പെടു മെന്നാണ് വിപണിയുടെ പ്രതീക്ഷ.ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 95 ഡോളറില്‍ താഴെ എത്തി.
105 ഡോളര്‍ കടന്ന് കുതിച്ചിരുന്ന എണ്ണവിലയാണ് ഇപ്പോൾ നൂറ് ഡോളറില്‍ താഴെ എത്തിയത്. സമാധാന ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനുള്ളില്‍ പാകിസ്ഥാനില്‍ വെച്ച് പുനരാരംഭിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാറ്റം.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇപ്പോഴും ഭാഗികമായി മാത്രമേ നടക്കുന്നുള്ളൂ. ഇറാനിയന്‍ തുറമുഖ ങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം എണ്ണ നീക്കത്തെ ബാധിച്ചിട്ടുണ്ട്.
Oil prices fall in global markets after signs that US-Iran peace talks are resuming













