വാഷിംഗ്ടണ്‍: യുഎസ് ഫെഡറല്‍ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ കാഷ് പട്ടേലിനെ തിരേയുള്ള പഴയകാല കേസുകള്‍ വീണ്ടും സജീവ ചര്‍ച്ചയില്‍. 2001 ലും 2005 ലും മദ്യപിച്ച് ഉണ്ടാക്കിയ പൊ്ല്ലാപ്പുകളും ഇതേ തുടര്‍ന്നുള്ള കേസുകളുമാണ് ചര്‍ച്ചയില്‍ നിറഞ്ഞു നില്ക്കുന്നത്.ദി ഇന്റര്‍സെപ്റ്റ് പുറത്തുവിട്ട രേഖകളിലാണ് കാഷ് പട്ടേലിനെ തിരേയുള്ള കേസുകളെക്കുറിച്ച് വ്യക്തമാക്കുന്നത്.
2005ല്‍ ഫ്‌ളോറിഡ ബാര്‍ അപേക്ഷയുടെ ഭാഗമായി നല്കിയ വിവരങ്ങളിലാണ് കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യുവാവയിരുന്ന കാലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാ്ക്കിയതിന് രണ്ടു തവണ കാഷ് പട്ടേലിനെതിരേ കേസ് എടുത്തിട്ടുണ്ട്. ഇതില്‍ ഒന്ന് 2001ല്‍ റിച്ച്മണ്ട് സര്‍വകലാശാല പഠനതാലത്ത് പൊതുസ്ഥലത്ത് മദ്യപിച്ചു പ്രശനമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തു. അന്ന് പിഴ അടച്ചാണ് കേസ് തീര്‍ത്തത്. തുടര്‍ന്ന് 2005ല്‍ പേസ് യൂണിവേഴ്സിറ്റിയില്‍ നിയമ വിദ്യാര്‍ഥിയായിരി ക്കുമ്പോള്‍ സുഹൃത്തുക്കളുമായി ബാറുകളില്‍ പോയ ശേഷം മദ്യപിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തതായി പട്ടേല്‍ സമ്മതിച്ചു. പിന്നീട് പിഴ അടച്ച് ഈ കേസും തീര്‍പ്പാക്കി.
ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഒന്ന് അമേരിക്കന്‍ ഒളിമ്പിക് ഹോക്കി ടീമിനൊപ്പം ബിയര്‍ കഴിക്കുന്ന വീഡിയോയും, വാഷിംഗ്ടണിലും ലാസ് വെഗാസിലും സ്വകാര്യ ക്ലബ്ബുകളില്‍ മദ്യലഹരിയിലെന്ന റിപ്പോര്‍ട്ടുകളുമാണ്. എന്നാല്‍ പട്ടേലി നെതിരേയുള്ള ആരോപണങ്ങള്‍ രൂക്ഷമായതിനു പിന്നാലെ അദ്ദേഹത്തിന്റെ വക്താവ് പ്രതികരണവുമായി രംഗത്തെത്തി. പട്ടേലിനെക്കുറിച്ചുള്ള മുഴുവന്‍രേഖകളും പരിശോധിച്ച ശേഷമാണ് ഈ ഉയര്‍ന്ന പദവിയിലേക്ക് നിയമിച്ചതെന്നു പട്ടേലിന്റെ വക്താവ് എറിക്ക നൈറ്റ് പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അവര്‍ പറഞ്ഞു. തന്റെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ 250 മില്യണ്‍ ഡോളറിന്റെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തതായി പട്ടേല്‍ അറിയിച്ചു.
Old cases against FBI Director Kash Patel are being discussed again















