വാഷിംഗ്ടണ്‍: യുഎസിലേയ്ക്കുളള എച്ച്-1ബി വിസ ലോട്ടറിയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന്് ബ്ലൂംബെര്‍ഗ് ലോ റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടം രണ്ടാം വട്ടം അധികാരത്തിലെത്തിയതിനു പിന്നാലെ എച്ച്-1ബി വിസയില്‍ വന്‍ മാറ്റങ്ങളാണ് വന്നിരിക്കുന്നത്.
അപേക്ഷകരുടെ ശമ്പളം അടിസ്ഥാനമാക്കിയും എച്ച് വണ്‍ വീസയ്ക്ക് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) അപേക്ഷാ ഫീസ് ഏര്‍പ്പെടുത്തിയതിനും ശേഷം നടക്കുന്ന ആദ്യ ലോട്ടറിയാണിത് ഇത്തവണ നടക്കുന്നത്. എച്ച്-1ബി വിസ സെലക്ഷന്‍ നിരക്ക് ഇത്തവണ 50 മുതല്‍ 60 ശതമാനമായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. വിദേശത്ത് നിന്നുള്ളവര്‍ക്ക് എച്ച്-1ബി വിസ ലഭിക്കുന്നതിനായി പ്രതിവര്‍ഷം 85,000 എന്ന ക്വാട്ടയാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇതുവരെ നറുക്കെടുപ്പിലൂടെയാണ് ആളുകള്‍ക്ക് വിസ ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരികയായിരുന്നു. പുതിയ രീതി പ്രകാരം കൂടുതല്‍ യോഗ്യതയുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്ന രീതിയിലേക്ക് ഇത് മാറ്റിയിരിക്കുകയാണ്. ഇതാണ് സെലക്ഷന്‍ നിരക്ക് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായത്.
എന്നാല്‍ ഇപ്പോള്‍ എച്ച്-1ബി വിസയ്ക്ക് അപേക്ഷകരുടെ എണ്ണം കുറയുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരക്ക് വര്‍ധിപ്പിച്ചതാണ് വിസ അപേക്ഷകള്‍ കുറയാന്‍ കാരണമായത്. ഇത്രയും വലിയ തുക നല്‍കേണ്ടതിനാല്‍ യുഎസിലെ വന്‍കിട കമ്പനികള്‍ എല്ലാം വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതില്‍ ഗണ്യമായ കുറവാണ് വരുത്തിയിരിക്കുന്നത്.
Report: Huge increase in H1B visa lottery in the US













