swayamvara
pulimoottil

സര്‍വം ട്രംപ് മയം: കറന്‍സികളില്‍ ട്രംപിന്റെ ഒപ്പിനു പിന്നാലെ ട്രംപിന്റെ ചിത്രമുളള പാസ്‌പോര്‍ട്ട് വരുന്നു

സര്‍വം ട്രംപ് മയം: കറന്‍സികളില്‍ ട്രംപിന്റെ ഒപ്പിനു പിന്നാലെ ട്രംപിന്റെ ചിത്രമുളള പാസ്‌പോര്‍ട്ട് വരുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പ് അമേരിക്കന്‍ കറന്‍സിയില്‍ ചേര്‍ത്തതിനു പിന്നാലെ ഇപ്പോള്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ പ്രസിഡന്റ് ട്രംപിന്റെ ചിത്രം വരുന്നു. ചുരുക്കത്തില്‍ സര്‍വം ട്രംപ് മയമാണ്. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്തിയ സ്‌പെഷല്‍ എഡിഷന്‍ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു.

ജൂലൈയില്‍ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാര്‍ഷികാ ഘോഷങ്ങളോട് അനുബന്ധിച്ചാണ് ഈ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്നത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട രൂപരേഖ അനുസരിച്ച്, പാസ്പോര്‍ട്ടില്‍ 1776-ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ ഒപ്പിടുന്ന ചിത്രത്തിന് അഭിമുഖമായി ട്രംപിന്റെ ചിത്രം ഉണ്ടാവും.

എന്നാല്‍ ഈ പാസ്‌പോര്‍ട്ട് വേണമോ വേണ്ടയോ എന്നു തിരഞ്ഞെടുക്കാനുള്ള അനുവാദം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും അധികൃതര്‍ പുത്തുവിട്ടിട്ടില്ല. നിശ്ചിത കാലത്തേയ്ക്ക് മാത്രം പുറത്തിറക്കുന്ന ഈ പ്ര്‌തേക ഫീസ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ വാര്‍ഷികത്തോട് അനുബന്ധിച്ച് ട്രംപിന്റെ പേരും ചിത്രവും ഔദ്യോഗിക സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിത്. യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കുന്ന പുതിയ പേപ്പര്‍ കറന്‍സികളില്‍ ട്രംപിന്റെ ഒപ്പ് രേഖപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതാദ്യമായാണ് അധികാരത്തി ലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ഒപ്പ് അമേരിക്കന്‍ കറന്‍സിയില്‍ പ്രത്യക്ഷപ്പെടുന്നത്. യുഎസ് മിന്റ് ട്രംപിന്റെ ചിത്രം പതിപ്പിച്ച സ്വര്‍ണ്ണ നാണയങ്ങളും പുറത്തിറക്കുന്നുണ്ട്.

രണ്ടാമതും അധികാരമേറ്റ ശേഷം, ഫെഡറല്‍ പ്രോഗ്രാമുകള്‍, പൊതു അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍ദ്ദിഷ്ട നാവിക ആസ്തികള്‍ എന്നിവയുള്‍പ്പെടെയുള്ള ഔദ്യോഗിക പദ്ധതികളില്‍ ട്രംപിന്റെ പേരും രൂപവും ബന്ധിപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. ഗവണ്‍മെന്റ് സംരംഭങ്ങളെ പ്രസിഡന്റിന്റെ വ്യക്തിത്വവുമായി ബ്രാന്‍ഡ് ചെയ്യാനുള്ള വിപുലമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.
Sarvam Trump Mayam: After Trump’s signature on currencies, a passport with Trump’s picture is coming

Share Email
LATEST excelnclexrn
More Articles
Top