അമേരിക്ക -ഇറാന്‍ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ ദിനങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ രണ്ടാംഘട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍

അമേരിക്ക -ഇറാന്‍ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ ദിനങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ രണ്ടാംഘട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിലക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ച അനിശ്ചിതത്വത്തില്‍. ഇറാന്റെ ചരക്കു കപ്പല്‍ അമേരിക്കന്‍ മറീനുകള്‍ പിടിച്ചെടുത്തതിനു പിന്നാലെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരാവസ്ഥിയിലേക്ക് നീങ്ങുകയാണ്. ഇതിനിടെ അമേരിക്കയും- ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചയുടെ രണ്ടാം ഘട്ടം ഇന്നു നടക്കുമോ എന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്.

ഇറാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തകളും പുറത്തവരുന്നുണ്ട്. നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു ഇറാന്‍. ഇതിനു പിന്നാലെയാണ് ഇറാന്റെ ചരക്കു കപ്പലും അമേരിക്ക പിടിച്ചെടുത്തത്. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി മാറി.

അമേരിക്കന്‍ പ്രതിനിധികള്‍ ഇറാനുമായുള്ള അടുത്ത ഘട്ട ചര്‍ച്ചയ്ക്കായി പാകിസ്ഥാനിലേക്ക് പോയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. അതേസമയം മധ്യസ്ഥ ശ്രമവുമായി പാകിസ്ഥാന്‍ രംഗത്തെത്തി. പാക് വിദേശകാര്യമന്ത്രി ഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചു. ഇറാന്‍ കപ്പലുകള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം വെടിനിര്‍ത്തല്‍ ലംഘനവും യുദ്ധക്കുറ്റവും ആണെന്ന് ഇറാന്‍ വ്യക്തമാക്കി.

ആണവ സാദ്ധ്യതകള്‍ ഇറാന്റെ അടിസ്ഥാന അവകാശമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തിമ ചര്‍ച്ചയില്‍ നിന്ന് വളരെ അകലെയാണെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും പ്രതികരിച്ചു.

ഇത് അവസാന അവസരമാണെന്നും കരാറില്‍ എത്തിയില്ലെങ്കില്‍ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഊര്‍ജനിലയങ്ങളും പാലങ്ങളും ഉള്‍പ്പെടെ എല്ലാം തകര്‍ക്കും എന്നാണ് ഭീഷണി. ഇനി നല്ല പിള്ള ചമയാനില്ലെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇറാന്‍ ആണെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വെടിയുതി ര്‍ത്തതിനെയും ട്രംപ് വിമര്‍ശിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണമായ ലംഘനമാണിത്. ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയില്‍ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ട്രംപ് ആരോപിച്ചു.

Second round of talks in limbo as US-Iran ceasefire ends days away

Share Email
Top